കക്കയം ആരോഗ്യകേന്ദ്രം ഉദ്ഘാടനം വൈകുന്നു മഴയ്ക്ക് മുൻപെങ്കിലും പണി തീർക്കുമോ...




✒️നിസാം കക്കയം


കക്കയം : അമ്പലക്കുന്ന് ഉന്നതിയി ലെ കുടുംബങ്ങൾ ഉൾപ്പടെ കക്കയം മലയോര മേഖലയിലെയും, സമീപപ്ര ദേശങ്ങളിലെയും നിരവധിയാളുകൾ ആശ്രയിക്കുന്ന കക്കയം കുടുംബാ രോഗ്യ കേന്ദ്രത്തിന്റെ പുതിയകെട്ടിട ഉദ്ഘാടനം വൈകുന്നു.

കെട്ടിടത്തിന്റെ അവസാനഘട്ടപ്ര വർത്തനങ്ങൾ വൈകുന്നതിനാലാ ണ് ഉദ്ഘാടനം വൈകുന്നത്. കേന്ദ്ര സർക്കാരിന്റെ എൻഎച്ച്എം ഫണ്ടായ 1.43 കോടി രൂപ ഉപയോഗിച്ചാണ് കെ ട്ടിടനിർമാണം പുരോഗമിക്കുന്നത്. നി ലവിൽ ആശുപത്രി പ്രവർത്തിക്കുന്നത് കെഎസ്ഇബി ഭൂമിയിലെ പഴയകെട്ടി ത്തിലാണ്.

കെഎസ്ഇബിയുടെ കൈവശമു ള്ള ഭൂമിയിൽ കെ കെട്ടിടം നിർമിക്കുന്നതി നായി ഫണ്ട് അനുവദിക്കാൻ ആരോ ഗ്യവകുപ്പിന് സാങ്കേതിക തടസ്സമുണ്ടാ യിരുന്നു. പ്രദേശവാസികളുടെയും, ജനപ്രതിനിധികളുടെയും നിരന്തര ഇട പെടലുകളുടെയും, പ്രതിഷേധങ്ങളു ടെയും ഭാഗമായി വ്യവസ്ഥകൾക്ക് ധേയമായിട്ടാണ് ഭൂമി വിട്ട് നൽകാൻ കെഎസ്ഇബി തയ്യാറായത്. 


ബാലുശ്ശേരി നിയോജക മണ്ഡ ലം എംഎൽഎ കെ.എം. സച്ചിൻദേ വ് രണ്ട് തവണ വിഷയം നിയമസഭ യിൽ ഉന്നയിച്ചിരുന്നു. പിഎച്‌സിക്ക് സ്വന്തമായി കെട്ടിടം നിർമിക്കാൻ വർ ഷങ്ങൾക്ക് മുൻപ് ഫണ്ട് അനുവദിച്ചി രുന്നുവെങ്കിലും 2022 നവംബറിലാണ് നിർമാണത്തിന് അനുമതി ലഭ്യമായ ത്. 2023 തുടക്കത്തിൽ തന്നെ പുതിയ കെട്ടിടനിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.

പ്ലംബിങ്, ഇലക്ട്രിക് ജോലികൾ, പെ
യിന്റിങ്, ടൈൽ തുടങ്ങി കെട്ടിടവുമാ യി ബന്ധപ്പെട്ട മുഴുവൻപണികളും കഴിഞ്ഞിട്ട് നാല് മാസമായി. കർട്ടൻ വർക്ക്, കബോർഡ്, കസേര, ടേബിൾ തുടങ്ങിയ ചെറിയ ജോലികൾ മാ ത്രമാണ് ബാക്കിയുള്ളത്. പതിനഞ്ച് ലക്ഷം രൂപയാണ് ഇതിന് മാറ്റി വെച്ചി ട്ടുള്ളത്. ടെൻഡർ നടപടികൾക്ക് വരു ന്ന കാലതാമസം കാരണമാണ് അവ സാന ഘട്ട പ്രവർത്തനങ്ങൾ വൈകി യിരുന്നത്.

എന്നാൽ, ടെൻഡർ നടപടികൾ പൂർത്തിയായെന്നും എത്രയുംവേഗം പ്രവൃത്തി പൂർത്തീകരിച്ച് ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി