പെരുവണ്ണാമുഴി - ചക്കിട്ടപാറ റോഡിൽ ഒരാഴ്‌ചയിലധികമായി പൈപ്പ് ചോർച്ച
ചക്കിട്ടപാറ : പെരുവണ്ണാമുഴി -
ചക്കിട്ടപാറ റോഡിൽ തലച്ചിറപ്പ ടി മേഖലയിൽ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി മണ്ണുമാന്തി യന്ത്രം ഉപയോഗി ച്ച് പ്രവൃത്തി നടത്തിയപ്പോൾ പൊട്ടിയ ജല അതോറിറ്റി പൈപ്പ് നന്നാക്കാൻ നടപടിയില്ലെന്ന് പരാതി.
തലച്ചിറപ്പടി പാതയോരത്ത് പൈപ്പ് പൊട്ടി കഴിഞ്ഞ 9 ദിവസ മായി തലച്ചിറപ്പടി -സിഎസ്ഐ : പള്ളി റോഡിലൂടെ വെള്ളം കു ത്തി ഒഴുകുകയാണ്. ഈ റോഡ രികിൽ താമസിക്കുന്ന 13 കുടും ബങ്ങളുടെ കുടിവെള്ള വിതര ണം മുടങ്ങിയിട്ടും പൈപ്പ് നന്നാ ക്കാതെ അധികൃതർ അവഗണി ക്കുകയാണ്. ഉദ്യോഗസ്ഥരെയും : ജനപ്രതിനിധികളെയും വിവരം അറിയിച്ചെങ്കിലും പ്രശ്ന പരിഹാ രമാകുന്നില്ല.
പെരുവണ്ണാമുഴിയിൽ നിന്നുവെള്ളം എത്തിക്കുന്ന വിതരണ പൈപ്പിനാണു കേടുപാട്. പേരാ മ്പ്ര ജലഅതോറിറ്റി ഓഫിസിന്റെ പരിധിയിലെ പ്രദേശമാണിത്. അധികൃതരുടെ അവഗണനയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പി ക്കാൻ നാട്ടുകാർ തീരുമാനിച്ചിരി ക്കുകയാണ്.

Comments
Post a Comment