ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകും; ഷഹബാസ് കൊലപാതകത്തിൽ വിദ്യാർത്ഥികൾക്ക് ജാമ്യമില്ല



താമരശ്ശേരി: താമരശ്ശേരി ഷഹബാസ് കൊലപാതകത്തിൽ ആറ് വിദ്യാർത്ഥികൾക്ക് ജാമ്യമില്ല. ജാമ്യം നൽകിയാൽ വിദ്യാർത്ഥികൾക്ക് സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയാൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. അത് കുട്ടികളുടെ ജീവന് ഭീഷണി ആയി തീരുമെന്നും കോടതി വ്യക്തമാക്കി.

ട്യൂഷൻ സെന്ററിലുണ്ടായ യാത്രയയപ്പുചടങ്ങിലെ പ്രശ്നങ്ങൾക്കൊടുവിൽ സാമൂഹികമാധ്യമങ്ങളിലൂടെ പോർവിളിയുയർത്തിയ ശേഷം നടത്തിയ സംഘർഷത്തിനിടെയാണ് മുഹമ്മദ് ഷഹബാസിനെ ഒരുസംഘം വിദ്യാർഥികൾ ആസൂത്രിതമായി മർദിച്ച് കൊലപ്പെടുത്തിയതെന്നാണ് കേസ്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്ന ആറ് എസ്എസ്എൽസി വിദ്യാർഥികളാണ് നിലവിൽ കേസിലെ കുറ്റാരോപിതർ. കേസിൽ വിദ്യാർഥികളെ മാത്രമാണ് പ്രതിചേർത്തിരിക്കുന്നതെന്നും സംഭവത്തിൽ മുതിർന്നവരുടെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകൾ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. ചില രക്ഷിതാക്കൾക്കും സംഭവത്തിൽ പങ്കുണ്ടെന്ന് ഷഹബാസിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

അതേസമയം കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ കുറ്റാരോപിതർക്ക് സ്വാഭാവിക ജാമ്യം ലഭിക്കുമെന്നിരിക്കെ, മേയ് 29-നകം കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുൻപാകെ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളിലാണ് താമരശ്ശേരി പൊലീസ് ഇപ്പോഴുള്ളത്. ഒപ്പം കേസിൽ ഒട്ടേറെ ഡിജിറ്റൽ തെളിവുകൾ കുറ്റപത്രത്തോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. അക്രമദൃശ്യങ്ങളടങ്ങിയ ഒട്ടേറെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണസംഘം ശേഖരിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും മൊബൈൽഫോണുകൾ പരിശോധിച്ച് അവയിൽ നിന്നയച്ച സന്ദേശങ്ങൾ സംബന്ധിച്ച് സൈബർസെൽ തെളിവുകൾ ശേഖരിച്ചിട്ടുമുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി