ചോർന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ മീനാക്ഷിക്ക് ദുരിത ജീവിതം



✒️ജോബി മാത്യു 

കൂരാച്ചുണ്ട് : മഴയത്ത് ചോർ ന്നൊലിക്കുന്ന കൂരയ്ക്കുള്ളിൽ വയോധികയും വിധവയുമായ മീനാക്ഷിയുടെ ജീവിതം ദുരിതമാ കുന്നു. പഞ്ചായത്തിൽ 5-ാം വാർ ഡിലെ ഉരക്കുഴി മേഖലയിൽ താ മസിക്കുന്ന പുതുക്കുടി മീനാക്ഷി യുടെ (61) ഭാഗികമായി നിർമിച്ച വീടിന്റെ മേൽക്കൂരയിലെ ഷീറ്റ് കാറ്റിൽ 8 മാസങ്ങൾക്ക് മുൻപ് നശിച്ചതാണ്.

2018ലാണ് മീനാക്ഷിയ്ക്ക് പഞ്ചായത്തിൽ നിന്നു ഭവന നിർ മാണ ധനസഹായം 2 ലക്ഷം രൂപ അനുവദിച്ച് കിട്ടി വീട് ഭാഗി കമായി നിർമിച്ചത്. കഴിഞ്ഞ ഓഗ സ്‌റ്റ് മാസത്തിൽ വീടിന്റെ ഷീറ്റ് കാറ്റിൽ തകരുകയായിരുന്നു.

തൊഴിലുറപ്പ് ജോലിയിൽ നി ന്നും കിട്ടുന്ന വരുമാനമാണ് ഈ വീട്ടമ്മയുടെ ഏകആശ്രയം. ഷീറ്റ് സ്ഥാപിച്ച് മേൽക്കൂര പുതുക്കിപ്പണിയാൻ പണം ഇല്ലാത്തതിനാൽ വീട് ഇപ്പോൾ ചോരുകയാണ്. മഴ പെയ്‌താൽ വീടിനു ഉൾഭാഗം വെള്ളക്കെട്ടിലാകുന്നതിനാൽ താമസിക്കാൻ പോലും സാധി ക്കാത്ത അവസ്‌ഥയിലാണ്.

കാലവർഷക്കെടുതിയിൽ വീടി ന് നാശം സംഭവിച്ചതിൽ റവന്യു അധികൃതർക്ക് മീനാക്ഷി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രി, മന്ത്രി, കലക്ടർ ഉൾപ്പെടെ നിരവധി പേർക്ക് നിവേദനങ്ങൾ നൽ കിയെങ്കിലും യാതൊരു നടപടി യും ഉണ്ടായില്ല.

വീടിനു സമീപത്ത് നിരന്തരം എത്തുന്ന കുരങ്ങുകൂട്ടവും മീനാ ക്ഷിയ്ക്ക് ഭീഷണിയാണ്. തേങ്ങ, ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ നശിപ്പിക്കുന്നത് പതിവാണ്.

സുരക്ഷിതമല്ലാത്ത ഈ വീട്ടിൽ ഭയപ്പാടിലാണ് മീനാക്ഷിയും മകനും കഴിയുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി