വിയറ്റ്നാം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ചക്കിട്ടപാറ സ്വദേശി ജിൻ്റോ തോമസിൻ്റെ ഇരുനിറം
ചക്കിട്ടപാറ: വിയറ്റ്നാം ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇരുനിറം എന്ന ചിത്രത്തിന് രണ്ട് അവാർഡ് കരസ്ഥമാക്കി.
ഏറ്റവും നല്ല കുട്ടികളുടെ ചിത്രം മികച്ച സംവിധായകൻ ആയി ജിൻ്റോ തോമസും ഏറ്റവും മികച്ച ബാലതാരം തന്മയ സോളും അവാർഡുകൾ കരസ്ഥമാക്കി
മാളോല പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജിൻ മാളോല നിർമ്മിച്ച ഇരുനിറം. നിറങ്ങള്‍ക്ക് ഇടയിലൂടെ ചെറിയ ലോകത്തിന്റെ വലിയ കാഴ്ചകള്‍ കാണുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ‘വഴക്ക്’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ തന്മയ സോളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അമ്പിളിയെ അവതരിപ്പിച്ചത് .
ഫിലിം ക്രിട്ടിക്സ് ചലച്ചിത്ര പുരസ്കാരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് സംവിധായകൻ ജിന്റോ തോമസിന് കരസ്ഥമാക്കിയിരുന്നു.
കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ചു ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്.
ജിന്റോ തോമസിൻ്റെ ആദ്യ ഫീച്ചർ സിനിമയാണ് ഇരുനിറം. സംസ്ഥാന പുരസ്‌കാരം നേതാവും ബാലതാരവുമായ തന്മയ സോൾ ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്... സെൻസറിങ് പൂർത്തിയാക്കിയ ചിത്രം റിലീസിനു തയാറെടുക്കുന്നു.
സംവിധായക്കാരയ സിബി മലയിൽ, ലിയോ തദ്ദേവൂസ് എന്നിവരുടെ ശിഷ്യനായി സിനിമയിലെത്തിയ ജിൻ്റോ തോമസ് സംസ്ഥാന പുരസ്കാരം കിട്ടിയ കാടകലം സിനിമയുടെ തിരക്കഥാകൃത്തായിരുന്നു ആന്തോളജി ചിത്രം പടച്ചോന്റെ കഥകളിൽ അന്തോണി എന്ന സെഗ്മെന്റും ജിൻ്റോ ഒരുക്കിയിരുന്നു.


Comments
Post a Comment