പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രഖ്യാപിച്ചു മികച്ച ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്തും മികച്ച വിദ്യാലയമായി പെരുവെണ്ണാമൂഴി ഫാത്തിമ മാതാ യുപി സ്കൂൾ തെരഞ്ഞെടുത്തു




ചക്കിട്ടപാറ : ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് മാലിന്യമുക്ത ബ്ലോക്കായി പ്രസിഡന്റ് എൻ.പി.ബാബു പ്രഖ്യാപിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തും വിപുലമായ പ്രവർത്തനങ്ങളാണ് ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചത്.

മികച്ച ഗ്രാമപഞ്ചായത്തായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ മികച്ച പ്രവർത്തനം സംഘടിപ്പിച്ച 7 ഗ്രാമ പഞ്ചായത്തുകളെയും ഹരിതകർമ സേനയേയും, വിവിധ സ്ഥാപനങ്ങളെയും വിദ്യാലയങ്ങളെയും ആദരിച്ചു. സികെജി കോളെജ് മികച്ച ഹരിത കലാലയമായും പെരുവെണ്ണാമൂഴി ഫാത്തിമ മാതാ യുപി സ്കൂൾ, ഹോളി ഫാമിലി സ്‌കൂൾ, എടക്കയിൽ പാമ്പിരികുന്ന് എൽപി സ്കൂൾ എന്നിവ മികച്ച വിദ്യാലയങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

അസിസ്റ്റന്റ് എക്സിക്യുട്ടീവ് ഇറിഗേഷൻ ഓഫീസ് പേരാമ്പ്ര, ആവള പിഎച്ച്സി, ആയുർവ്വേദ ഹോസ്‌പിറ്റൽ കൂത്താളി എന്നിവ മികച്ച സ്ഥാപനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശശി, വി.കെ.പ്രമോദ്, ശാരദ പട്ടേരികണ്ടി, ഉണ്ണി വേങ്ങേരി, കെ.കെ. ബിന്ദു എന്നിവരും സികെജി കോളെജ് പ്രിൻസിപ്പൾ ഡോ: കെ ലിയ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മ, വികസന സ്ഥിരം സമിതി ചെയർമാൻ സജീവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ചടങ്ങിൽ ഹരിത മിഷ്യൻ റിസോഴ്സ് പേഴ്സൺ വി.പി ഷൈനി, ഹരിത കേരളമിഷ്യൻ റിസോഴ്‌സ് പേഴ്‌ൺ വി.ബി ലിബിന എന്നിവരെയും ആദരിച്ചു.ബ്ലോക്ക് സെക്രട്ടറി പി. കാദർ സ്വാഗതവും ബ്ലോക്ക് ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി.കെ. രജിത നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി