റോഡിലൂടെ വലിച്ചിഴച്ചു, കോഴിക്കോട് പേരാമ്പ്രയിൽ വിദ്യാർത്ഥിയുടെ ജീവനെടുത്ത ബസ് അപകടം; 'സേഫ്റ്റി' ഡ്രൈവർക്കെതിരെ കേസ്



പേരാമ്പ്ര : പേരാമ്പ്രയിൽ സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്.

മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും അപകടകകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിൽ ഇന്നലെയാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന ബസാണ് പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് പള്ളിക്കു സമീപം ബൈക്കിൽ ഇടിച്ചത്.

പരീക്ഷ എഴുതിക്കഴിഞ്ഞ് വിട്ടിലേക്ക് പോവുകയായിരുന്ന ഷാദിലിന്റെ ബൈക്കിൽ ഇടിച്ച ശേഷം പത്ത് മീറ്ററോളം ബസ് ഇരുചക്രവാഹനം വലിച്ചിഴച്ചിരുന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി