അയൽവാസിയെ അടിച്ചു കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന പ്രതി വടകരയിൽ നിന്ന് പിടിയിൽ




വടകര: അയൽവാസിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ പ്രതി വടകര , ചോമ്പാലയിൽ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി ജെന്നി റഹ്മാനെയാണ് വടകര പോലീസിന്റ സഹായത്തോടെ പശ്ചിമ ബംഗാൾ ഖണ്ട ഘോഷ് പൊലീസ് ചോമ്പാലയിൽ നിന്നും പിടികൂടിയത്. കഴിഞ്ഞ വർഷമാണ് കൊലപാതകം നടന്നത്.

കൊലപാതക ശേഷം കേരളത്തിൻറ വിവിധ ഭാഗങ്ങളിൽ മാറി മാറി താമസിച്ച് വരികയായിരുന്നു പ്രതി. അടുത്തിടെയാണ് ചോമ്പാലിൽ എത്തിയത്. ഇവിടെ വാടക ക്വാട്ടേഴ്സിൽ താമസിച്ച് നിർമാണ ജോലി ചെയ്ത് വരികയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ചോമ്പാലയിൽ ഉണ്ടെന്ന് പശ്ചിമ ബംഗാൾ പോലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ രാത്രിയാണ് വടകര പോലീസ് ചോമ്പാലയിൽ നിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പശ്ചിമ ബംഗാളിലേക്ക് കൊണ്ട് പോയി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി