വെള്ളിയുടെ വേർപാട് മണിച്ചേരിയുടെ നഷ്ടം
✒️ജോബി മാത്യു
കൂരാച്ചുണ്ട് : നാടിന്റെ വികസ നം സ്വപ്നം കണ്ടിരുന്ന മണിച്ചേ രിമല ആദിവാസി ഉന്നതിയിലെ ഊരുമൂപ്പൻ മണിച്ചേരി താന്നി ക്കാമലയിൽ വെള്ളിയു ടെ(60)വേർപാട് നാട്ടുകാർക്ക് തീ രാനഷ്ടമായി. ഇല്ലിപ്പിലായി -മണിച്ചേരി - വയലട റോഡിനു വേണ്ടി ഒട്ടേറെ തവണ അധിക്യ തരുടെ വാതിലുകളിൽ മുട്ടിയെ ങ്കിലും ലക്ഷ്യം കാണുന്നതിനു മുൻപ് വിധി വെള്ളിയെ തട്ടിയെ ടുക്കുകയായിരുന്നു.
വിഷുദിനത്തിൽ ചക്ക പറി ക്കാൻ പ്ലാവിൽ കയറിയപ്പോൾ കാൽ വഴുതി വീണ് കഴുത്തിന് ഗുരുതരമായി പരുക്കേറ്റ് മെഡി ക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് ഊരുമൂപ്പൻ വി ടപറഞ്ഞത്. റോഡിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യ പ്പെട്ട് കഴിഞ്ഞ ജനുവരി 7ന് ബാ ലുശ്ശേരി പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ ഓഫി സിനു മുൻപിൽ നടത്തിയ സമര ത്തിൽ മുൻപന്തിയിൽ ഉണ്ടായിരു ന്ന വെള്ളിയാണ് അധികൃതർക്ക് നിവേദനം കൈമാറിയത്.
പഞ്ചായത്തിൽ വർക്കിങ് ഗ്രൂപ്പ് അംഗമായിരുന്ന ഊരുമൂപ്പൻ പഞ്ചായത്തിന്റെ എല്ലാ യോഗ ങ്ങളിലും ഗ്രാമസഭകളിലും കൃത്യ മായി പങ്കെടുത്ത് അഭിപ്രായം അറിയിച്ചിരുന്നു. കഴിഞ്ഞ 15 വർ ഷത്തോളമായി ഊരുമുപ്പനായും പ്രവർത്തിച്ചു.

Comments
Post a Comment