കക്കയം ജലവൈദ്യുത പദ്ധതിയിൽ പെൻസ്റ്റോക്ക് പൈപ്പ്, പരിശോധനയ്ക്ക് ജീവനക്കാർ ഇല്ലാത്തതിൽ ആശങ്ക
✒️നിസാം കക്കയം
കൂരാച്ചുണ്ട്: കക്കയം ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള പെൻ സ്റ്റോക്ക് പൈപ്പ് ദിവസേന പരി ശോധിക്കുന്ന കരാർജീവനക്കാ രെ ഒഴിവാക്കിയത് ഒരുവർഷം കഴിഞ്ഞിട്ടും പുനഃപരിശോധി ക്കാത്തതിൽ പ്രദേശത്ത് ആശങ്ക ശക്തമാകുന്നു.
കക്കയം ബിവിസി വാൽവ് ഹൗസിൽ പെൻസ്റ്റോക്ക് പൈപ്പ് പരിശോധിക്കുന്ന ജോലിയിലു ണ്ടായിരുന്ന രണ്ടുപേരെയാണ് അവിടെനിന്ന് മാറ്റി മറ്റുജോലി യിൽ നിയമിച്ചിരിക്കുന്നത്.
ചെലവുകുറയ്ക്കലിന്റെ ഭാഗമാ യാണ് ദിവസേനയുള്ള കരാർ ജീവനക്കാരുടെ പെൻസ്റ്റോക്ക് പൈപ്പ് പരിശോധന നിർത്തി വെക്കുന്നതെന്ന് അധികൃതർ പറയുന്നു.
സ്ഥിരം ജീവനക്കാരായ അസി സ്റ്റന്റ് എൻജിനിയർ, സബ് എൻ ജിനിയർ ഉൾപ്പെടെയുള്ളവർ ആഴ്ചയിലൊരിക്കൽ പെൻസ്റ്റോ ക്ക് പൈപ്പ് മേഖല സന്ദർശിക്കാ നുള്ള തീരുമാനമെടുത്തിരുന്നു വെങ്കിലും കൃത്യമായ ഇടവേളക ളിൽ പരിശോധന നടക്കാറില്ല.
മാത്രമല്ല, ഇത്രയും ജീവനക്കാർ അവിടെ സന്ദർശിക്കുന്നതിൻ്റെ - ചെലവുപോലും രണ്ട് ജീവന ക്കാരെ നിയമിക്കുമ്പോൾ ആകു ന്നില്ലയെന്ന അഭിപ്രായവും ഉയ രുന്നുണ്ട്.
പെൻസ്റ്റോക്ക് പൈപ്പിലൂടെ 4 യാണ് കക്കയത്തെ പവർഹൗ സിലേക്ക് വൈദ്യുതി ഉത്പാദ നത്തിനായി വെള്ളമെത്തിക്കു ന്നത്. ഒന്നാംഘട്ട പദ്ധതിയുടെ പൈപ്പ് 50 വർഷത്തിലധികവും രണ്ടാംഘട്ടപദ്ധതി പൈപ്പിന് 13 വർഷത്തിലധികവും കാലപ്പഴക്ക
മുണ്ട്. പൈപ്പ് കൂട്ടിയോജിപ്പിച്ചി രിക്കുന്ന ഭാഗങ്ങളിൽ പലപ്പോ ഴും ചോർച്ചസംഭവിക്കാറുണ്ട്. മല യിടിച്ചിൽപോലെയുള്ള പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യതയുള്ള പ്രദേശമായതിനാൽ ദിവസേന പൈപ്പ് പരിശോധന അനിവാര്യ മാണെന്നാണ് നാട്ടുകാർ ആവ ശ്യപ്പെടുന്നത്.
കൂരാച്ചുണ്ട് പോലീസ് സ്റ്റേ ഷൻപരിധിയിലെ കക്കയം വന മേഖല മാവോയിസ്റ്റ് ഭീഷണിയു ള്ള പ്രദേശമാണെന്നതും ആശ ങ്ക വർധിപ്പിക്കുകയാണ്.

Comments
Post a Comment