മോഷണംപോയ സൈക്കിളിന് പകരം പുതിയത് നൽകി വാട്‌സാപ്പ് കൂട്ടായ്മ



കൊയിലാണ്ടി  : ജീവിതയാത്രയിൽ ആയുസ്സിന്റെ ഭൂരിഭാഗവും സൈക്കിളിനെ സഹചാരിയാക്കിയ 79- കാരൻ മോഷണംപോയ സൈക്കിളിന് പകരം പുതിയത് വാങ്ങിനൽകി കൊയിലാണ്ടി 'കൊല്ലം ലൈവ് വാട്‌സാപ്പ് കൂട്ടായ്മ. കൊല്ലം സ്വദേശി ചിന്നൻനായർ എന്ന കിഴേൽ വിശ്വനാഥനാണ് കൂട്ടായ്മ പുതിയ സൈക്കിൾ സമ്മാനിച്ചത്.

പതിനാലാമത്തെ വയസ്സിൽ തൊഴിൽ ആവശ്യാർഥം സൈക്കിൾയാത്ര തുടങ്ങിയ ചിന്നൻ നായർ ഇന്നും മുടങ്ങാതെ അത് തുടരുന്നു. ഏറെക്കാലം സഹചാരിയായ തൻ്റെ സൈക്കിൾ കഴിഞ്ഞ ദിവസം മോഷ്ടിക്ക പ്പെട്ട വിവരം, സുഹൃത്തുക്കൾ 6 'കൊല്ലം ലൈവ് വാട്ട്സാപ്പ് കൂട്ടായ്മ അഡ്‌മിനായ അൻസാർ കൊല്ലവുമായി പങ്കുവെക്കുക യായിരുന്നു. അതോടെ മണിക്കൂറുകൾക്കകം ചിന്നൻനായർക്ക് വേണ്ടി പുത്തൻ സൈക്കിൾ വാ ങ്ങിനൽകുകയും ചെയ്തു. കൊയി ലാണ്ടി പോലീസ് ഇൻസ്പക്ടർ ശ്രീ ലാൽ ചന്ദ്രശേഖരൻ സൈക്കിൾ ചിന്നൻനായർക്ക് കൈമാറി. ചടങ്ങിന് ഓൺലൈൻ വഴി ഷാ ഫിപറമ്പിൽ എംപി ആശംസ അറിയിച്ചു. രാജേഷ് കീഴരിയൂർ, ഹാശിം പുന്നക്കൽ, ടി.വി. ബദറു ദ്ദീൻ അബൂബക്കർ മശ്രിഖ്, എം. ഹമീദ് എന്നിവർ സംബന്ധിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി