പെരുവണ്ണാമൂഴി ടൂറിസം ഫെസ്‌റ്റിൽ വൻ തിരക്ക് ,പെരുവണ്ണാമൂഴിയെ ഇളക്കി മറിച്ച്പാട്ടുകളുമായി വേടൻ,
പെരുവണ്ണാമൂഴിയെ ഇളക്കി മറിച്ച്പാട്ടുകളുമായി വേടൻ, പെരുവണ്ണാമൂഴിയിൽ , ജനം ഏറ്റെടുത്തു ആടി തകർത്തു
പെരുവണ്ണാമുഴി: ഒരാഴ്‌ച നീളുന്ന
പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിൽ ജനത്തിരക്ക്. ചക്കിട്ട പാറ പഞ്ചായത്ത് ഭരണസമിതി നാലാം വാർഷികാഘോഷ പരിപാടിയുടെ ഭാഗമായുള്ള വിവിധ കലാപരിപാടികൾക്കും തിരക്കേ റുന്നു. ഫെസ്റ്റ് ഉദ്ഘാടന ദിവ സത്തിൽ ലക്ഷ്‌മി ഗോപാലസ്വാ മിയും സംഘവും ഒരുക്കിയ ന ത്തരാവിനു വൻ ജനക്കുട്ടം
എത്തിയിരുന്നു. ഇന്നലെ വേടനും സംഘവും അവതരിപ്പിച്ച റാപ് മ്യൂസിക് ഫെസ്‌റ്റ് ആസ്വദിക്കാനും ജനങ്ങൾ ഒഴുകിയെത്തി.
ഇന്നു വൈകിട്ട് കൊല്ലം ഷാഫി യുടെ ഇശൽ നിലാവ് നടക്കും.
19നു കുടുംബശ്രീ ഫെസ്റ്റിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങ ളുടെ കലാവിരുന്ന് അരങ്ങേറും. 20നു ഗായികമാർ അണിനിരക്കുന്ന മ്യൂസിക് ഡ്രോപ്സ്, മെഗാമ്യൂസിക് ഫ്യൂഷൻ - ബാൻഡ്. 21നു വൈകിട്ട് 5നു പെരുകുന്ന വന്യ ജീവികളും തളരുന്ന കൃഷിയിടങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടത്തും. രാത്രി 8ന് കെപിഎസി അവതരിപ്പിക്കുന്ന സാമൂഹിക നാടകം 'ഉമ്മാച്ചു'. ഫെസ്‌റ്റ് സമാപന ദിനമായ 22നു വൈകിട്ട് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ബാൻഡ് നടക്കും.


Comments
Post a Comment