ചക്കിട്ടപാറയിൽ ആദിവാസി കോഴി കർഷകർക്ക് കോഴിതീറ്റ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നടത്തി
ചക്കിട്ടപാറ : ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസി കോഴി കർഷകർക്ക് കോഴിതീറ്റ പദ്ധതിയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽ നിർവഹിച്ചു.
54 കുടുംബങ്ങൾക്കാണ് തീറ്റ വിതരണം ചെയ്തത്. റോബിൻ കടമന അദ്ധ്യക്ഷത വഹിച്ചു.
സി.ഡി.എസ്.ചെയർപേഴ്സൺ ശോഭ പട്ടാണിക്കുന്നേൽ,ഷീന പുരുഷു,എസ്.ടി പ്രമോട്ടർ അശ്വതി പട്ടാണിക്കുന്ന് സംസാരിച്ചു.

Comments
Post a Comment