കൂരാച്ചുണ്ടിൽ വൻ വ്യാജവാറ്റ് കേന്ദ്രം തകർത്തു




✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കൂരാച്ചുണ്ട് വില്ലേജിൽ നമ്പികുളം മലയിൽ വെച്ച് പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി വൻ വ്യാജവാറ്റ് കേന്ദ്രം തകർത്തു. റെയ്ഡിൽ 700 ലിറ്റർ വാഷും 33 ലിറ്റർ ചാരായവും കണ്ടെത്തി. രണ്ട് വാറ്റ് സെറ്റുകൾ ഉപയോഗിച്ച് ചാരായം വാറ്റുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും പ്രതികൾ മലമുകളിൽ നിന്ന് ഓടി രക്ഷപ്പെട്ടു.

പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ചന്ദ്രൻ കുഴിച്ചാലിലും പാർട്ടിയും ചേർന്ന് ഒരു അബ്കാരി കേസെടുത്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് മാരായ എ.കെ പ്രകാശൻ, ടി നൈജീഷ് എന്നിവരും ഉണ്ടായിരുന്നു.

വിഷു ആഘോഷവുമായി ബന്ധപ്പെട്ട് വൻതോതിൽ ചാരായം നിർമിച്ച് സംഭരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി