കൂരാച്ചുണ്ട് പഞ്ചായത്തിൽ മഴക്കാല പൂർവ്വ മുന്നൊരുക്ക പരിപാടി...സർവ്വ കക്ഷി യോഗം ചേർന്നു
കൂരാച്ചുണ്ട്: മഴക്കാലത്തിനു മുന്നോടിയായി മഴക്കെടുതികളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കുവാനും പദ്ധതി രൂപീകരിക്കുവാനായി ഗ്രാമപഞ്ചായത്ത് ഹാളിൽ സർവ്വകക്ഷി യോഗം പ്രസിഡൻ്റ് ഓകെ അമ്മദ് വിളിച്ചു ചേർത്തു.
വൈസ് പ്രസിഡണ്ട് വിൻസി തോമസ് അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ, പ്രസിഡൻ്റ ഓ കെ അമ്മദ് ,സെക്രട്ടറി ഷാനവാസ് ഇ, ഡോക്ടർ നൗഷാദ്, ഡോ. ബിനീഷ്, ഡോ. അനു സി മാത്യു, മെംബർമ്മാരായ അരുൺ ജോസ്, വിൽസൺ എം എം, ആന്റണി പുതുകുന്നേൽ, സിനി സിജോ, സിമിലി ബിജു, ജെസ്സി ജോസഫ്, രാഷ്ട്രീയ നേതാക്കളായ അഗസ്റ്റിൻ കാരക്കട, വി എസ് ഹമീദ്, സൂപ്പി തെരുവത്ത്, വി ജെ സണ്ണി, ജോസ് ചെരിയമ്പുറം, എം സി ജോയ്, ഇ ടി നിധിൻ, ഷിബു ജോർജ്ജ്, കാർത്തിക വിജയൻ, ഉമാ ഗോപി ആലക്കൽ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് തലത്തിൽ അയൽക്കൂട്ടങ്ങളുടെ വിപുലമായ യോഗങ്ങൾ വിളിച്ച് ചേർക്കുവാനും, മഴവെള്ളം കെട്ടികിടക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുവാനും, റബർ തോട്ടങ്ങൾ ഉൾപ്പെടെ കൊതുക് മുട്ടയിടാൻ സാദ്ധ്യതയുള്ള എല്ലാ ഉറവിടങ്ങളും സുദ്ധീകരിക്കുവാനും തീരുമാനിച്ചു.
കുടുംബശ്രീ യൂണിറ്റുകൾ ആരോഗ്യ വളണ്ടിയർമ്മാർ, സന്നദ്ധ സേനാംഗങ്ങൾ, കമ്മുണിറ്റി വളണ്ടിയർമ്മാർ തുടങ്ങിയരെ ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും വീടുകൾ കയറി ബോധവൽക്കരണം നടത്തുവാനും തീരുമാനിച്ചു. ആഴ്ചയിൽ ഒരു ദിവസം 'ഡ്രൈ ഡേ' ആയി ആചരിച്ച് കുടുംബങ്ങളെ കൊണ്ട് വീടുകളിലും വളപ്പിലും ശുദ്ധീകരണ പ്രവൃത്തികൾ നടത്തിക്കുവാനും തീരുമാനിച്ചു. വ്യാപാരികളെയും മറ്റ് സംഘടനകളെയും ഉൾപ്പെടുത്തി അങ്ങാടിയിലെ ഓവു ചാലും പരിസരങ്ങളും ശുദ്ധീകരിക്കുവാനും തീരുമാനിച്ചു.

Comments
Post a Comment