കെഎസ്ആർടിസി ബസ് സർവീസ് തടയാൻ സ്വകാര്യ ബസിന്റെ ശ്രമം
കൂരാച്ചുണ്ട് : തൊട്ടിൽപാലം - കോഴിക്കോട് റൂട്ടിൽ കെഎ സ്ആർടിസി ബസിൻ്റെ സർവീസ് തടസ്സപ്പെടുത്താൻ സ്വകാര്യ ബസിന്റെ ശ്രമം. രാവിലെ 6ന് തൊട്ടിൽപാലത്ത് നിന്നു പുറപ്പെട്ട് ചക്കിട്ടപാറ കൂരാച്ചുണ്ട് വഴി കോഴിക്കോട് എത്തി തിരിച്ച് പേരാമ്പ്ര വഴി കുറ്റ്യാടിയിലേക്കു സർവീസ് നടത്തുന്ന ബസിനെ സ്വകാര്യ ബസ് പലയിടങ്ങളിലും ബ്ലോക്ക് ചെയ്യുന്നതായാണ് പരാ തി.
ഇന്നലെ രാവിലെ 10.25ന് പേരാമ്പ്ര എത്തിയ കെഎ സ്ആർടിസി ബസിനെ പിന്തുടർ ന്ന വന്ന സ്വകാര്യ ബസ് കല്ലോട് വച്ച് ബ്ലോക്ക് ചെയ്യുകയും കെഎ സ്ആർടിസിയുടെ കണ്ണാടിയിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് രണ്ടു ബസുകളും പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ടു.
സ്വകാര്യ ബസിനെതിരെ കെഎസ്ആർടിസി ഡ്രൈവർ പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം 17ന് നടുവ ണ്ണൂർ ബസ് സ്‌റ്റാൻഡിൽ ഇതേ സ്വകാര്യ ബസ് കെഎസ്ആർടി സി ബസിനെ ബ്ലോക്ക് ചെയ്തി രുന്നു. ഇത് സംബന്ധിച്ച് കുറ്റ്യാടി പൊലീസിൽ കെഎസ്ആർടിസി ഡ്രൈവർ പരാതി നൽകിയിട്ടു ണ്ട്.

Comments
Post a Comment