മുതുകാട്ടിൽ നൈറ്റ് വോളി ഫെസ്‌റ്റ് ഇന്ന് തുടങ്ങും
മുതുകാട് : പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി ജില്ലാ തല നൈറ്റ് വോളി ഫെസ്‌റ്റ് ഇന്ന് മുതൽ വ്യാഴാഴ്ച വരെ മുതുകാട് തപസ്യ ഗ്രൗണ്ടിൽ നടക്കും.
വിജയികൾക്ക് ആർ.രവീന്ദ്രൻ രാരാറ്റുമ്മൽ സ്മാരക വിന്നേഴ്സ് ട്രോഫിയും ആർ.രവീന്ദ്രൻ നാ യർ രേഷ്‌മാലയം സ്‌മാരക കാഷ് | അവാർഡും, റണ്ണേഴ്സിന് എ.കെ .കുട്ടൻ അറുകാട്ടിൽ സ്മാരക ട്രോഫിയും തങ്കമ്മ വട്ടോത്ത് സ്മാരക കാഷ് അവാർഡും നൽ കും.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 5.30ന് വനിതാ വോളി പ്രദർശന മത്സര വും നടക്കും.

Comments
Post a Comment