ഒരു കുടുംബത്തിലെ നാല് പേർ തൂങ്ങി മരിച്ച നിലയിൽ




ഇടുക്കി: ഇടുക്കി ഉപ്പുതറ 9 ഏക്കറിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതറ പട്ടത്തമ്പലം സ്വദേശി സജീവ് മോഹനൻ, ഭാര്യ രേഷ്‌മ, മകൻ ദേവൻ (6), മകൾ ദിയ (4) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉപ്പുതറ പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നു.

സാമ്പത്തിക ബുദ്ധിമുട്ടിനെത്തുടർന്ന് കുടുംബം ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തെ പുറത്തു കാണാത്തതിനെ തുടർന്ന് അന്വേഷിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. സജീവ് മോഹനൻ ഓട്ടോറിക്ഷ ഡ്രൈവറാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി