പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു മൂന്നു പേർക്കു പരിക്ക്
കുറ്റ്യാടി കോഴിക്കോട് സംസ്ഥാന പാതയിൽ പേരാമ്പ്ര കൈതക്കലിൽ ഭീമ ഫർണിച്ചറിന് സമീപം രാത്രി 12 മണിയോടു കൂടിയാണ് അപകടം ഉണ്ടായത്. എതിരെ വന്ന ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
കെഎൽ 56 ആർ 7507 നമ്പർ ബുള്ളറ്റും കെഎൽ 56 ജി 8867 ഹീറോ പാഷൻ പ്രോ ബൈക്കും ആണ് കൂട്ടിയിടിച്ചത്. വാളൂർ സ്വദേശികളായ അഭയ്, മജീൻ, കരുവണ്ണൂർ സ്വദേശി ശരൺ എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം വിദഗ്‌ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി.

Comments
Post a Comment