ലഹരിക്കെതിരെ കൂരാച്ചുണ്ടിൽ ജാഗ്രതാ സമിതി രംഗത്ത്



✒️ ജോബി മാത്യു 

കൂരാച്ചുണ്ട് : പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ മദ്യം, ലഹരിമരുന്ന് വ്യാപനം നിയന്ത്രിക്കുന്നതിനും ജനങ്ങളെ ബോധവൽക്കരിക്കാനുമായി വാർഡുകളിൽ ജാഗ്രതാസമിതി പ്രവർത്തനം ശക്തമാക്കുന്നു.

7-ാം വാർഡ് ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ലഹരി വി രുദ്ധ ബോധവൽക്കരണ പരിപാ ടി നടത്തി. സ്ഥിരസമിതി അധ്യ ക്ഷ സിമിലി താന്നിക്കൽ അധ്യ ക്ഷത വഹിച്ചു.

കൂരാച്ചുണ്ട് എഎസ്ഐ എം. രഞ്ജീഷ് ക്ലാസെടുത്തു. കെ.ജെ.തോമസ്, അനു തോമ സ്, ഷിബു കുമാർ, ഉഷ രവീ ന്ദ്രൻ, ഷെല്ലി ജോസഫ്, വൽസ മ്മ കപ്പലുമാക്കൽ എന്നിവർ പ്രസംഗിച്ചു.

കല്ലാനോട് 6-ാം വാർഡിന്റെ വി വിധ ഭാഗങ്ങളിൽ പ്രത്യേക യോ ഗം ചേരുന്നതിന് ജാഗ്രതാ സമി തി യോഗം തീരുമാനിച്ചു. മെം ബർ അരുൺ ജോസ് അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് എസ്ഐ ജിത്തു, എഎസ്ഐ രാജേഷ്, ആന്റണി പള്ളിയ്ക്കാവയലിൽ, കുര്യൻ ചെമ്പനാനി, ഷാജൻ കടുകൻമാക്കൽ, മാത്യു ചേലമര ത്തിങ്കൽ, ലിസി കുരുപ്ലാക്കൽ, ജോൺസൺ എട്ടിയിൽ, ഗോപി ആലക്കൽ, തോമസ് കുമ്പുക്കൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് 8-ാം വാർഡ് ജാ ഗ്രതാ സമിതി യോഗത്തിൽ ബോധവൽക്കരണ ക്ലാസും ലഹ രി വിരുദ്ധ പ്രതിജ്‌ഞയും നടത്തി. മെംബർ സിനി ഷിജോ അധ്യ ക്ഷത വഹിച്ചു. എഎസ്ഐമാ രായ അബ്‌ദുൽ റസാഖ്, എം. രഞ്ജീഷ്, ഹെൽത്ത് ഇൻസ്പെ ക്ടർ എ.സി.അരവിന്ദൻ, ജെഎ ച്ച്ഐ ജോൺസൺ ജോസഫ്, സിജോ കപ്പലുമാക്കൽ, ഷാൻ റഹ്‌മാൻ, ജംസിൽ പുഴക്കിലിട ത്ത്, കെ.ജമീല, നിത്യ സുരേഷ്, ജാൻസി മഞ്ഞാടി എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്ത് ആദ്യമായി ലഹരി വിമുക്‌ത കേക്കുകൾക്കു നേതൃത്വം നൽ കിയ പി.കെ.അസീസിനെ ആദരിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി