താമരശ്ശേരിയിൽ പെയിൻ്റ് ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്



താമരശ്ശേരി:ദേശീയ പാതയിൽ സ്ഥിരം അപകട മേഖലയായ വട്ടക്കുണ്ട് പാലത്തിലാണ് അപകടം നടന്നത്. പാലത്തിൻ്റെ സംരക്ഷണഭിത്തിയും കൈവരിയും തകർത്താണ് നിയന്ത്രണം വിട്ട ലോറി തോട്ടിലേക്ക് മറിഞ്ഞത്.

മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് പെയ്ൻറ് കയറ്റിവന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ലോറി ഡ്രൈവർ കർണാടക ഹസ്സൻ സ്വദേശി പ്രസന്നന് പരുക്കേറ്റു, ശരീരമാകെ പെയ്ൻ്റിൽ മുങ്ങി പോയിരുന്നു, രാത്രി 11.45 ഓടെയാണ് അപകടം.

പരുക്കേറ്റയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലത്തിനു സമീപത്തെ ഇലക്ട്രിട്രിക് പോസ്റ്റിലും ലോറി ഇടിച്ചതിനാൽ പ്രദേശത്ത് വൈദ്യുതി വിതരണവും നിലച്ചു.

അപകടം നടന്ന വട്ടക്കുട്ട് പാലം സ്ഥിരം അപകടമേഖലയാണ്. മുമ്പും പലതവണ ഇവിടെ വെച്ച് ലോറികളും, കാറുകളും, മറ്റു വാഹനങ്ങളും തോട്ടിലേക്ക് മറിഞ്ഞിട്ടുണ്ട്. പാലം വീതി കൂട്ടണമെന്ന ആവശ്യം ഉന്നയിച്ച് ദിവസങ്ങൾക്കു മുൻപ് നാട്ടുകാരും പ്രദേശവാസികളും ദിവസങ്ങൾ നീണ്ടുനിന്ന സമരം നടത്തിയിരുന്നു.

അപകട സ്ഥലത്ത് ഓടിയെത്തിയ യുവാക്കളാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഇതേ സ്ഥലത്ത് ലോറി അപകടത്തിൽ പെട്ട് ഏതാനും മണിക്കൂറുകൾ കഴിഞ്ഞ് മറ്റൊരു ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി