തിമിരിപ്പാലം നിർമാണം ;രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയായത് തൂണുകൾമാത്രം
ചക്കിട്ടപാറ: കരാർ കാലാവാധി പിന്നിട്ടിട്ടും പന്നിക്കോട്ടൂർ മേഖലയിലെ തിമിരിപ്പാലം നിർ മാണത്തിൽ ഇതുവരെ പൂർത്തി യായത് തൂണുകൾമാത്രം. തൂണു കളിൽത്തന്നെ അവസാനഘട്ടപ്ര വൃത്തികൾ ശേഷിക്കുന്നുമുണ്ട്. 2023 ജനുവരി 29-ന് പൊതുമ രാമത്തുമന്ത്രി പി.എ. മുഹമ്മദ് റി യാസായിരുന്നു ശിലാസ്ഥാപനം നിർവഹിച്ചത്.
ഒന്നരവർഷംകൊണ്ട് പൂർത്തീ കരിക്കാനായിരുന്നു കരാർ. 8.44 കോടി രൂപ ചെലവിലാണ് പാലം നിർമാണം. പ്രവൃത്തികഴിയുന്ന തോടെ പ്രദേശത്ത് നിലവിലുള്ള വീതികുറഞ്ഞ പാലത്തിനുപകരം പുതിയ പാലം ഒരുങ്ങും.
നിലവിലെ വീതികുറഞ്ഞപാല ത്തിൽനിന്ന് 150 മീറ്ററോളം മാറി പന്നിക്കോട്ടൂർ ഹെൽത്ത് സെ ന്ററിനുസമീപത്താണ് പുതിയ പാലം. 75.7 മീറ്റർ നീളവും 11 മീ റ്റർ വീതിയുമുണ്ടാകും. കുറ്റ്യാടി പ്പുഴയ്ക്കുകുറുകെ നാല് തൂണും മൂന്ന് സ്പാനുമാണ് പാലത്തിനാ യി നിർമിക്കേണ്ടത്. 26 മീറ്റർ നീള മുള്ള ഒരുസ്പാനും 24.85 മീറ്റർ നീ ളമുള്ള രണ്ടുസ്പാനുമാണ് തൂണു കളിൽ സ്ഥാപിക്കുക.
പാലത്തിലെ 7.5 മീറ്റർ വീതിയു ള്ള റോഡിനിരുവശത്തും 1.5 മീറ്റർ നടപ്പാതയുമുണ്ടാകും.
ഇരുവശത്തും കരിങ്കൽ പാർ ശ്വഭിത്തിയോടുകൂടി ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ അനുബന്ധറോഡും നിർമിക്കും. ഒരുഭാഗത്ത് പന്നിക്കോട്ടൂർ ഭാ ഗത്തും മറുഭാഗത്ത് പറമ്പൽ മീൻതുള്ളിപ്പാറ ഭാഗത്തുമാണ് പുതിയ പാലത്തിൻ്റെ അനുബ ന്ധറോഡ് എത്തുക. എട്ടുമീറ്റർ
വീതിയിലാണ് അനുബന്ധറോ ഡ് നിർമിക്കേണ്ടത്. റോഡൊരു ക്കാൻവേണ്ട സ്ഥലം പ്രദേശവാ സികൾ സൗജന്യമായി വിട്ടുനൽ കിയതാണ്. തിമിരിപ്പാലം നിർമി ക്കാൻ 2020-2021-ലെ ബജറ്റിൽ ആറുകോടി വകയിരുത്തുകയും അതിന്റെ 20 ശതമാനം തുക യായ 1.2 കോടി രൂപ അനുവദി ക്കുകയും ചെയ്തിരുന്നു. 2021 അവസാനമാണ് പാലം നിർമാണപ്രവൃത്തിക്ക് 8.44 കോടി രൂപയുടെ ഭരണാനുമതിനൽ കിയത്.
വർഷങ്ങൾക്കുമുൻപ് നിർ മിച്ച വീതികുറഞ്ഞ തിമിരിപ്പാല ത്തിലൂടെ ചെറിയവാഹനങ്ങൾ ക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള സ്ഥലമേയുള്ളൂ.
പുതിയപാലം നിർമിക്കുന്ന തോടെ കടിയങ്ങാട്-പെരുവ ണ്ണാമൂഴി റോഡിൽ കൂവ്വപ്പൊയി ലിലിൽനിന്ന് പന്നിക്കോട്ടൂർ വഴി ചെമ്പനോട റോഡിലേക്ക് വാഹ നയാത്രയ്ക്ക് നല്ലവഴിയൊരുങ്ങും. പെരുവണ്ണാമൂഴി ടൗണിലെത്താ തെതന്നെ ചെമ്പനോട റോഡി ലേക്ക് ഇതുവഴി പോകാനാകും.
വന മേഖലയുള്ള ഭാഗമില്ലാ തെ ഇതുവഴി യാത്രചെയ്യാമെ ന്നതാണ് പ്രധാനഗുണം. ഇതേ പാതയിലുള്ള മൂത്തേട്ടുപുഴയ്ക്കു കുറുകെയുള്ള പാലം 2019-ൽ നിർമാണം പൂർത്തിയാക്കിയതാ ണ്. തിമിരിപ്പാലം കൂടി പൂർത്തി യായാൽ ഇതുവഴി നല്ലൊരുപാതയൊരുങ്ങും.

Comments
Post a Comment