പെസഹ ആചരണം നാളെ; പള്ളികൾ ഒരുങ്ങി




✒️ജോബി മാത്യു 

കൂരാച്ചുണ്ട് :യേശു തന്റെ ശിഷ്യൻമാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും ശിഷ്യരുടെ കാലുകൾ കഴുകിയ തിന്റെയും ഓർമ പുതുക്കലുമായി  ക്രൈസ്ത‌വർ നാളെ പെസഹ വ്യാഴം ആചരിക്കും. പള്ളികളിലും ഭവനങ്ങളിലും പെസഹയുടെ പ്രത്യേക ചടങ്ങുകൾ നടക്കും.

ദേവാലയങ്ങളിൽ വികാരിമാരു ടെ മുഖ്യകാർമികത്വത്തിൽ പെസഹ ശുശ്രൂഷകൾ നടത്തും. കുർബാന, വചന സന്ദേശം, കാൽകഴുകൽ ശുശ്രൂഷ, പൊതു ആരാധന എന്നിവ ഉണ്ടാകും. ഭവനങ്ങളിൽ പെസഹയുടെ പ്രത്യേക പ്രാർഥനയ്ക്ക് ശേഷം കുടുംബനാഥൻമാർ അപ്പം മുറി ച്ചു കുടുംബാംഗങ്ങൾക്കു കൈമാറും.

കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ നാളെ രാ വിലെ 7 മണിക്ക് പെസഹ ശുശു ഷകൾക്ക് വികാരി ഫാ.വിൻസൻ്റ് കണ്ടത്തിൽ മുഖ്യകാർമികത്വം വഹിക്കും. കാൽകഴുകൽ ശു ശ്രുഷ, കുർബാന, പൊതുആരാധന എന്നിവ ഉണ്ടാകും.

കല്ലാനോട് സെന്റ് മേരിസ് പള്ളിയിൽ രാവിലെ 7നു വികാരി ഫാ.ജിനോ ചുണ്ടയിൽ കാൽകഴുകൽ ശുശ്രൂക്ഷയ്ക്കു നേതൃ ത്വം നൽകും.

 കക്കയം സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ രാ വിലെ 7.15ന് പെസഹ ചടങ്ങു കൾക്ക് വികാരി ഫാ.വിൻസന്റ് കറുകമാലിൽ മുഖ്യകാർമികത്വം വഹിക്കും.

 കൂരാച്ചുണ്ട് ഓഞ്ഞിൽ സെൻ്റ് ജോൺസ് ഓർത്തഡോ ക്സ് പള്ളിയിൽ ഇന്നു വൈകിട്ട് 6 മണിക്ക് പെസഹ ശുശ്രൂഷകൾ ക്ക് വികാരി ഫാ.ജോമി ജോർജ് മുഖ്യകാർമികനായിരിക്കും. 


ഓഞ്ഞിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ് മലങ്കര കത്തോലി ക്കാ പള്ളിയിൽ നാളെ രാവിലെ 8 മണിക്ക് ചടങ്ങുകൾക്ക് വികാരി ; ഫാ.കുര്യാക്കോസ് പൂവത്തുംകു ന്ന് നേതൃത്വം നൽകും. 

പേരാമ്പ്ര കല്ലുങ്കൽ സെന്റ് ജോർജ് യാ ക്കോബായ പള്ളിയിൽ ഇന്നു വൈകിട്ട് 6ന് വികാരി ഫാ. സോ ജിൻ കുറുംതോട്ടത്തലിന്റെ പ്രധാന കാർമികത്വത്തിൽ ശു ശ്രൂഷ നടക്കും.


കാറ്റുള്ള മല സെന്റ് മേരീസ് പള്ളിയിൽ നാളെ രാവിലെ 7ന് വികാരി ഫാ. രാജേഷ് കുറ്റിക്കാട്ടിന്റെ പ്രധാന കാർമികത്വത്തിൽ പെസഹ ആചരിക്കും.

കുളത്തുവയൽ സെന്റ് ജോർജ് തീർഥാടന കേന്ദ്രത്തിൽ നാളെ രാവിലെ 7 മണിക്ക് റെക്‌ടർ ഫാ. ഡോ.തോമസ് കളരിക്കൽ പെസഹ ശുശ്രൂഷകൾക്ക് മുഖ്യ കാർമികനായിരിക്കും.

 ചെമ്പനോട സെന്റ് ജോസഫ് പള്ളി യിൽ രാവിലെ 7മണിക്ക് ഫാ. ഡൊമനിക് മുട്ടത്തുകുടിയിൽ ചടങ്ങുകൾക്ക് കാർമികൻ ആയി രിക്കും. 

ചക്കിട്ടപാറ സെന്റ് ആന്റ ണീസ് പള്ളിയിൽ നാളെ രാവി ലെ 7ന് കാൽകഴുകൽ ശുശ്രൂഷ യ്ക്ക് വികാരി ഫാ.പ്രിയേഷ് തേവടിയിൽ നേതൃത്വം നൽകും.

പെരുവണ്ണാമുഴി ഫാത്തിമമാതാ പള്ളിയിൽ നാളെ രാവിലെ 7ന് വികാരി ഫാ.ഏബ്രഹാം വള്ളോ പ്പിള്ളിയുടെ കാർമികത്വത്തിൽ കുർബാന, കാൽകഴുകൽ ശു ശ്രൂഷ ഉണ്ടാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി