അപകടഭീഷണിയായി പാതയോരത്തെ വൻമരങ്ങൾ
✒️നിസാം കക്കയം
കൂരാച്ചുണ്ട് : പഞ്ചായത്തിലെ
തോണിക്കടവ് ടൂറിസം സെന്റ്ററിനു സമീപം അപകടഭീഷണി ഉയർത്തുന്ന വലിയ മരങ്ങൾ വെട്ടിനീക്കാൻ നടപടിയില്ല. കല്ലാനോട് - ഇരുപത്തിയെ ട്ടാം മൈൽ റോഡിൽ പാതയോ രത്താണ് റോഡ് മുഴുവൻ നിറ ഞ്ഞുനിൽക്കുന്ന രീതിയിൽ മര ങ്ങൾ അപകടഭീഷണി സൃഷ്ടി ക്കുന്നത്. മഴയും കാറ്റും ശക്തമാ യതോടെ ഏതുസമയവും അപ കടം സംഭവിക്കാവുന്ന നിലയിലാ ണ്. ഇതുവഴി കല്ലാനോട്, കൂരാ ച്ചുണ്ട് സ്കൂളുകളിലേക്കു പോകുന്ന വിദ്യാർഥികൾ ഉൾപ്പെടെയു ള്ളവർക്കും മരം ഭീഷണിയാണ്. കുറച്ചുമാസങ്ങൾക്കുമുൻപ് മര ത്തിൻ്റെ ചില്ലകൾ ഒടിഞ്ഞുവീണി രുന്നെങ്കിലും തിരക്ക് കുറവുള്ള സമയമായതിനാൽ അപകടം ഒഴി വാകുകയായിരുന്നു. ശക്തമായ കാറ്റും മഴയുമുണ്ടായാൽ കടന്നു പോകുന്ന വാഹനങ്ങൾക്കു മുക ളിലൂടെ മരം വീഴാൻ സാധ്യതയു ണ്ടെന്നും അപകടമൊഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് ഇട പെടലുകളുണ്ടാകണമെന്നും കൂ രാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗം അരുൺ ജോസ് ആവശ്യപ്പെട്ടു.

Comments
Post a Comment