സ്വജീവൻ പണയം വെച്ച് മരണത്തോട് മല്ലടിച്ചവർക്ക് രക്ഷകനായ അൻവറിന് ക്ഷേത്ര കമ്മറ്റിയുടെ ആദരവ്
പേരാമ്പ്ര: സ്വന്തം ജീവൻ പണയം വെച്ച് മരണത്തോട് മല്ലടിച്ചവർക്ക് രക്ഷകനായ അൻവറിന് ക്ഷേത്ര കമ്മറ്റിയുടെ ആദരവ്.
കുളിക്കുന്നതിനിടെ കനാലിൽ വീണ് മരണത്തോട് മല്ലടിച്ച രണ്ടു പേരെ രക്ഷപ്പെടുത്തിയതിനാണ് കണ്ണൻകുന്നുമ്മൽ അൻവറിനെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രവീന്ദ്രൻ കേളോത്ത് പൊന്നാട അണിയിച്ച് ആദരിച്ചത്.
കിഴക്കൻ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് ആദരവ് ഒരുക്കിയത്.

Comments
Post a Comment