ജില്ലാ യു ഡി എഫ് നേതൃത്വം പെരുവണ്ണാമൂഴി ഫോറസ്ററ് ഓഫീസ് മാർച്ച് നടത്തി
ചക്കിട്ടപാറ: ജനവാസ മേഖലയിൽ വന്യമൃഗ ആക്രമണങ്ങളെ ചെറുക്കാനായി ഫലപ്രദമായ നടപടികൾ ആവശ്യപ്പെട്ടുകൊണ്ട് പെരുവണ്ണാമൂഴി ഫോറസ്ററ് ഓഫിസ് മാർച്ച് നടത്തി. ജില്ലാ യു ഡി എഫ് നേതാക്കൾ പങ്കെടുത്തു. ജനങ്ങളുടെ ജീവനും സ്വത്തിനും വന്യമൃഗങ്ങളിൽ നിന്നും സമ്പൂർണ്ണ സംരക്ഷണം ആവശ്യപ്പെട്ടു കൊണ്ടാണ് മാർച്ച് നടത്തിയത്. കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കാർഷിക മേഖല അത്യധികം ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. വന്യമൃഗങ്ങളുടെ ശല്യം കൊണ്ട് വിളകൾ കൃത്യമായി ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുവാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. പ്രകൃത്യാലുള്ള വിള നാശം കൂടാതെയാണ് വന്യമൃഗ ശല്യം മൂലമുള്ള കൃഷി നാശം.
ജില്ലാ നേതാക്കളായ അഹമ്മദ് പുന്നക്കൽ (സ്വാഗതം), കെ ബാലനാരായണൻ (അദ്ധ്യക്ഷൻ), അപു ജോൺ ജോസഫ് (ഉത്ഘാടനം), ടി ടി ഇസ്മായിൽ (മുഖ്യ പ്രഭാഷകൻ), എസ് പി കുഞ്ഞമ്മദ് മാസ്റ്റർ, സി ടി അസീസ് മാസ്റ്റർ, തുടങ്ങിയവരോടൊപ്പം, നിസാർ ചേലേരി, സാജിദ് നടുവണ്ണൂർ, സത്യൻ കടിയങ്ങാട്, അഗസ്റ്റിൻ കാരക്കട, വിൻസി തോമസ്, ഡാർളി അബ്രഹാം തുടങ്ങിയവരും പങ്കെടുത്തു.

Comments
Post a Comment