കെട്ടിടത്തിന് മുകളിലെ അടച്ചുകെട്ടാത്ത ട്രസ് വർക്കുകൾക്ക് നികുതി ചുമത്തണ്ട-ഹൈക്കോടതി



കോഴിക്കോട്:   വീടുകളുടേയും സ്ഥാപനങ്ങളുടേയും മുകളിൽ ചെയ്യുന്ന അടച്ചുകെട്ടാത്ത ട്രസ് വർക്കുകൾക്ക് നികുതി ചുമത്തേണ്ടെന്ന് ഹൈക്കോടതി. വെയിൽ കൊള്ളാതിരിക്കാനും മറ്റുമായി മേൽക്കൂര മാത്രം ഇട്ടതിന് നികുതി ചുമത്താനാവില്ലായെന്നാണ് കോടതിയുടെ നിരീക്ഷണം. അതേസമയം, ഈ സ്ഥലം അടച്ചുകെട്ടി ആൾതാമസത്തിനോ വാണിജ്യ ആവശ്യത്തിനോ ഉപയോഗിച്ചാൽ ട്രസ് വർക്കിന് താഴെയുള്ള ഭാഗം നികുതിക്ക് കീഴിൽ വരുമെന്നും കോടതി വ്യക്തമാക്കി.

വാണിജ്യസ്ഥാപനത്തിന് മുകളിൽ ട്രസ് വർക്ക് / മേൽക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധികനികുതി ചുമത്തിയതിനെതിരെ ചേർത്തല സ്വദേശികളായ സേവ്യർ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവർ നൽകിയ ഹരജിയിലാണ് ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിന്റെ മേൽക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെതാണ് വിധി. 2015ൽ പൂർത്തിയായ വാണിജ്യ കെട്ടിടത്തിന് 2016ൽ അനുമതി വാങ്ങിയാണു ഷീറ്റ് കൊണ്ടു ട്രസ് വർക് ചെയ്തത്. ഭാഗികമായി ചുറ്റും മറച്ചിട്ടുണ്ടെന്നാണു നികുതി നിർണയ ഉത്തരവിൽ പറയുന്നത്.

ടെറസിന്റെ ഭാഗമായ പാരപ്പറ്റ് ആണ് ഉദ്ദേശിക്കുന്നതെന്നു ഹരജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പാരപ്പറ്റ് അഥവാ ടെറസ് റെയ്ലിങ് പണിയുന്നതു സുരക്ഷയെ കരുതിയാണെന്നും ബിൽഡിങ് ചട്ടപ്രകാരം ഇതു നിർബന്ധമാണെന്നും കോടതി കൂട്ടിച്ചേർത്തു.

പ്രതികൂല കാലാവസ്ഥയിൽ നിന്നും മറ്റും കെട്ടിടത്തെ സംരക്ഷിക്കാനാണു പ്രധാനമായും ടെറസിനു മുകളിൽ ട്രസ് വർക്ക് ചെയ്യുന്നത്. ഈ ഭാഗം തുണി ഉണക്കാൻ ഉപയോഗിച്ചാൽ നികുതി ബാധകമാകില്ലെന്നു 'ജിയോമോൻ' കേസിൽ പറഞ്ഞിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി.

എന്നാൽ ട്രസ് വർക്ക് ചെയ്യാത്ത സ്ഥലം ഉൾപ്പടെ 1328 ചതുരശ്രമീറ്ററാണെന്നും ഇവിടെ സർക്കാർ മാനദണ്ഡ പ്രകാരം സോളാർ പ്ലാന്റും മഴവെള്ള സംഭരണിയും സ്ഥാപിച്ചതിനാൽ നികുതി 50 ശതമാനം ഇളവ് വേണമെന്നുമുള്ള ഹരജികാരുടെ ആവശ്യം കോടതി തള്ളി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി