പേരാമ്പ്രയിൽ വീണ്ടും വാഹനാപകടം



പേരാമ്പ്ര: കോഴിക്കോട് കുറ്റ്യാടി സംസ്ഥാന പാതയിലെ കരുവണ്ണൂരിൽ മാവേലിസ്റ്റോറിന് മുൻപിൽ കാർ പോസ്റ്റിന് ഇടിച്ച് അപകടം. അത്തോളി സ്വദേശികളായ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു.

അത്തോളിയിൽ നിന്നും വയനാട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം. വാഹനത്തിൽ മൂന്ന് കുട്ടികളടക്കം 5 പേരാണ് ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. പോസ്റ്റിൽ ഇടിച്ച ഉടനെ കാറിലെ എയർബാഗ് പൊട്ടിയതും രക്ഷയായി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.

കുറ്റ്യാടി സംസ്ഥാന പാതയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിയുടെ ജീവൻതന്നെ നഷ്ടപ്പെട്ടു. ഒരു വർഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്‌ടപ്പെട്ടത്. അനേകം പേർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നുമുണ്ട്.

കൂടാതെ വലിയ വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ റോഡിന് ഇരുഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് പോകുന്ന സാഹചര്യം പേരാമ്പ്ര ടൗണിൽ ഉണ്ട്.

പട്ടണത്തിലൂടെ വാഹനങ്ങൾ സുഖകരമായ രീതിയിൽ ഓടിച്ചു പോകാൻ കഴിയാത്ത അവസ്ഥയും ട്രാഫിക് സംവിധാനം താളം തെറ്റുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്. അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അധികൃതർ ഇതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി