വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാൻ പോയി; മാവൂരിൽ മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം




മാവൂർ : കോഴിക്കോട് ഇടി മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) യാണ് മരിച്ചത്. വൈകുന്നേരം അഞ്ചുമണിയോടെ അപകടം സംഭവിച്ചത്. വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം.

ശേഖരിച്ചുവെച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു.

ഫാത്തിമ തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി