റോഡിന്റെ വീതി സംബന്ധിച്ച് അവ്യക്തത ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ പണി നിർത്തി
✒️ ജോബി മാത്യു
ചക്കിട്ടപാറ : പെരുവണ്ണാമൂഴി-ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ പ്രവൃത്തിയുടെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പണി ആരംഭിച്ചെങ്കിലും പലയിടങ്ങളിലും പാതയുടെ വീതി സംബന്ധിച്ച് അവ്യക്തത നിമിത്തം പ്രവൃ ത്തി താൽക്കാലികമായി നിർ ത്തി.
വർഷങ്ങൾക്ക് മുൻപ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമി യെക്കുറിച്ച് വ്യക്തമായ രേഖ റവന്യു വകുപ്പിന്റെ കൈവശമു ള്ളത് പ്രകാരം റോഡിന്റെ ഭൂമി അളന്നു തിരിക്കണമെന്നാണു ആവശ്യം ഉയരുന്നത്.
പരാതിയെ തുടർന്ന് അങ്ങാടിയിലെ പ്രവൃത്തിക്ക് തടസ്സം നേരിട്ടു. താലൂക്ക് സർവേയറെ കൊണ്ട് റോഡിന്റെ ഭൂമി അളപ്പിക്കില്ലെന്നു പഞ്ചായത്ത് നിലപാട് സ്വീകരിച്ചതാണ് പ്രധാന പ്രശ്നം. റോഡിന്റെ അതിർത്തി കൃത്യമായി റവന്യു രേഖകളിൽ ഉള്ളതിനാൽ ഹൈവേ നിർമാണ ത്തിന് പാതയുടെ അതിര് നിർണ യിച്ചാൽ പ്രശ്നപരിഹാരമാകും.
ടൗണിൽ പലയിടങ്ങളിലും റോ ഡിൻ്റെ വീതി വ്യത്യസ്തമാണെ ന്നും ആക്ഷേപം ഉണ്ട്. ടൗണിൽ ഒരേ വീതിയിൽ തന്നെ ഹൈവേ നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഗതാഗത പ്രശ് ത്തിനു കാരണമാകുമെന്നും ജനങ്ങൾക്ക് ആശങ്ക ഉണ്ട്.
താലൂക്ക് സർവേയർ അളന്ന് കൃത്യമായ അതിരുകൾ കണ്ടെ ത്തി മലയോര ഹൈവേ നിർ മാണ പ്രവൃത്തി തുടരണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നിലവിലെ അലൈൻമെന്റ് മാറ്റി ചില കടമുറികൾ ഉൾപ്പെടെ പൊളിച്ചു മാറ്റുന്ന വിധത്തിൽ ഇപ്പോൾ അളന്നു മാർക്ക് ചെയ്തിരിക്കുന്നത് അംഗീകരി ക്കില്ലെന്നും കലക്ടർ, കെആർ എഫ്ബി അധികൃതർക്ക് നൽകിയ പരാതിയിൽ പറയുന്നു.
യൂണിറ്റ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കെ.ജെ.സാബു, ടി.എം. ജോസഫ്, ഷാജൻ വല്യാത്ത്, മി ക്കി ബാബു, വി.പി.മുസ എന്നിവർ പ്രസംഗിച്ചു.

Comments
Post a Comment