താമരശ്ശേരി ചുരം എട്ടാം വളവിന് സമീപത്തു നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്കേറ്റു


 

താമരശ്ശേരി : താമരശ്ശേരി ചുരം എട്ടാം വളവിന് സമീപത്തു നിന്നും കൊക്കയിലേക്ക് വീണ് യുവാവിന് പരുക്കേറ്റു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി ഫാഹിസ് (32) ആണ് കൊക്കയിലേക്ക് വീണത്.
കാറിൽ സുൽത്താൻ ബത്തേരിക്ക് സമീപം വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടമുണ്ടായത്.

  5 അംഗ സംഘത്തിൽപ്പെട്ട ഫാഹിസ് പുറത്ത് ഇറങ്ങി സംരക്ഷണ ഭിത്തിയിൽ കയറിയപ്പോൾ കാൽ തെന്നി കൊക്കയിലേക്ക് വീഴുകയായിരുന്നു.വൈകീട്ട് ആറുമണിയോടെയാണ് സംഭവം.

ഫയർഫോഴ്സും, ഹൈവേ പോലീസും, ചുരത്തിലെ സന്നദ്ധ പ്രവർത്തകരും, യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി