പേരാമ്പ്ര ബസ് സ്റ്റാന്റിൽ മദ്യപരുടെ ശല്യം
പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാൻ്റിൽ
മദ്യപരുടെ വിളയാട്ടം യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കും നേരെ വരെ ഇവരുടെ അതിക്രമങ്ങൾ ഉണ്ടാകുന്നു. ബസ് സ്റ്റാന്റിനോട് ചേർന്ന് ബീവറേജിയസ് കോർപ്പറേഷന്റെ ഔട്ട് പ്രവർത്തിക്കുന്നു. ഇവിടെ നിന്നും വിദേശമദ്യം വാങ്ങി സമീപത്തു തന്നെയുള്ള സൗകര്യങ്ങൾ ഉപയോഗിച്ച് മദ്യപാനം നടത്തി ഇവർ ഇവിടെ പേക്കൂത്തുകൾ കാട്ടുന്നു.
ഇന്നലെ വൈകിട്ട് മദ്യപിച്ച് ലക്ക് കെട്ട യുവാവ് രണ്ട് വിദ്യാർത്ഥിനികളെ കടന്ന് പിടിക്കാൻ ശ്രമിച്ച സംഭവം ഉണ്ടായി.
വിദ്യാർത്ഥിനികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്സ്റ്റാന്റിൽ നിന്ന് ബൈപ്പാസിലേക്കുള്ള ലിങ്ക് റോഡിൽ മദ്യപന്മാരുടെ പേക്കൂത്തുകൾ കാരണം സ്ത്രീ ജനങ്ങൾക്കും മറ്റും അതുവഴി നടന്നു പോവാൻ പറ്റാത്ത അവസ്ഥയാണ്.
മദ്യപിച്ച് സ്വബോധം നഷ്‌ടപ്പെട്ട് അസഭ്യം പറയുകയും തമ്മിൽ തല്ലുകയും വിവസ്ത്രരായി കിടക്കുന്നത് പോലും ഇവിടെ കാണാം. ഈ വഴിയിൽ മദ്യപന്മാർ മൂത്രമൊഴിക്കുന്നതിനാൽ ദുർഗന്ധം മൂലം നടന്ന് പോവാൻ പറ്റാത്ത അവസ്ഥയും സമീപത്തെ കച്ചവടക്കാർക്ക് ദുരവസ്ഥയും സൃഷ്ടിക്കുന്നു.
മദ്യം കഴിക്കാനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നത് ഇതിന് പ്രധാന കാരണമാവുന്നു. ബസ് സ്റ്റാൻ്റിൽ മദ്യപന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ജനരോഷം ശക്തമാണ്. ഇതിനെതിരെ അധികൃതർ നടപടികൾ സ്വീകരിക്കണമെന്നും യാത്രക്കാരായ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പ് വരുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Comments
Post a Comment