സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കണം; ഡിവൈഎഫ്ഐ പ്രതിഷേധ പ്രകടനം നടത്തി



പേരാമ്പ്ര: കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ അപകടം ക്ഷണിച്ചു വരുത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനം നടത്തി.

ഈ റൂട്ടിലെ ബസുകളുടെ മരണപ്പാച്ചിലിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. അനേകം പേർ ഇപ്പോഴും ഗുരുതര പരിക്കുകളോടെ വീടുകളിലും ആശുപത്രികളിലും കഴിയുന്നുമുണ്ട്.

പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്ത് വെച്ച് മുളിയങ്ങൽ സ്വദേശിയായ ഷാദിൽ (19) ഈ റൂട്ടിലോടുന്ന സേഫ്റ്റി ബസ് ഇടിച്ച് മരിക്കുകയുണ്ടായി. മത്സര ഓട്ടത്തിനിടയിൽ ബസുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് ഈ റൂട്ടിൽ സ്ഥിരമായ കാഴ്ച്ചയാണ്.

ബന്ധപ്പെട്ട അധികാരികൾ ഈ വിഷയം ഗൗരവമായി എടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ബസുകളുടെ ഫിറ്റ്നസ്, ബസ് ജീവനക്കാർ ജോലി സമയത്ത് ലഹരി ഉപയോഗിക്കുന്നുണ്ടോ, ബസുകളുടെ അമിത വേഗവും അശ്രദ്ധയും നിയന്ത്രിക്കുക, എന്നിവ സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധിച്ച് ബന്ധപ്പെട്ട അധികാരികൾ ഉടൻ പരിഗണിച്ച് തുടർ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തുടർ പ്രക്ഷോഭം നടത്തുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അറിയിച്ചു.

കൂടാതെ വലിയ വാഹനങ്ങൾ കടന്നു പോകാനുള്ള സൗകര്യങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ പട്ടണങ്ങളിൽ റോഡിന് ഇരുഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്‌ത് പോകുന്ന സാഹചര്യം പേരാമ്പ്രയിൽ ഉണ്ട് ഇത് വ്യാപാരികൾക്കും പട്ടണത്തിലൂടെ വാഹനങ്ങൾ സുഖകരമായ രീതിയിൽ ഓടിച്ചു പോകാൻ കഴിയാത്ത അവസ്ഥയും ട്രാഫിക് സംവിധാനം താളം തെറ്റുന്നത് അവസ്ഥയും ഉണ്ടാവുന്നുണ്ട്.

ഇത് കർശനമായി പൊലീസ് അധികാരികൾ ഇടപെടേണ്ടതുണ്ട്. ആർടിഒ വാഹനങ്ങൾ പരിശോധിക്കുന്ന സംവിധാനങ്ങൾ കർശനമാക്കണം, പല ബസ്സുകളുടെയും ബോഡികളും ബസ്സിന്റെ ഉള്ളിലെ സീറ്റുകളും പഴക്കം ചെന്ന് കേടുപാട് പറ്റിയ അവസ്ഥയാണ് ഉള്ളത് ഇത് അപകടങ്ങൾക്ക് കാരണമാവും.

സ്വകാര്യ ബസിൻ്റെ നിയന്ത്രണം ചില ഏജൻസികളാണ് നിയന്ത്രിക്കുന്നത് ഇത് അവസാനിപ്പിക്കേണ്ടതുണ്ട് ലഹരി ഉപയോഗിച്ച് വാഹനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവരെ നിയമനടപടിയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്ന് ഡിവൈഎഫ്ഐ നേതാക്കൾ പറഞ്ഞു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി