കൂരാച്ചുണ്ട് പൊതു ശ്‌മശാനം - സാങ്കേതിക വിഭാഗം സന്ദർശിച്ചു
കൂരാച്ചുണ്ട് : തിരുവനന്തപുരത്ത് ചീഫ് എഞ്ചിനീയറുടെ ഓഫീസ് സന്ദർശിച്ച് പഞ്ചായത്ത് ഭരണസമിതി അടിയന്തിര സഹായം ആവശ്യപ്പെട്ടതിന്റെ തുടർച്ചയായി സാങ്കേതിക അനുമതി നടപടിക്കായി ചീഫ് എഞ്ചിനിയർ ഇന്നലെ നിർദ്ദിഷ്ട ഗ്യാസ് ക്രമറ്റൊറിയം സന്ദർശിച്ചു. ഷെഫ് എഞ്ചിനിയർ സന്ദീപ്, മെമ്പർ അരുൺ ജോസ്, സെക്രട്ടറി ഷാനവാസ് ഇ, അസിസ്റ്റന്റ് എഞ്ചിനിയർ സുധീഷ് കുമാർ, ഓവർസിയർ നിധിൻ, ഊരാളുങ്കൽ സൊസൈറ്റി എസ്റ്റിമേഷൻ ഹെഡ് വിനീഷ, എസ്റ്റിമേഷൻ എഞ്ചിനിയർ ഹന്ന തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നാടിന്റെ ചിരകാല സ്വപ്നമായ പൊതുശ്‌മശാനം യാഥാർഥ്യമാവുന്നതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു. പദ്ധതി മുടങ്ങി കിടക്കുന്നതിൽ അസന്തുഷ്ടരായ നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച് സമര പരിപാടികൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 10 മുതൽ പഞ്ചായത്ത് നടയ്ക്കൽ സമരപ്പന്തൽ കെട്ടുവാനും നിരാഹാരം കിടക്കുവാനും നിശ്ചയിച്ചതായിരുന്നു. ദീർഘകാലം ചുവപ്പു നാടയിൽ കുരുങ്ങി കിടന്ന പദ്ധതി ജീവൻ വെക്കുന്നതിൽ നാട്ടുകാരോടൊപ്പം ഭരണ സമിതിയും സന്തുഷ്ടരാണു എന്ന് പ്രസിഡൻറ് ok അമ്മദ് പറഞ്ഞു.

Comments
Post a Comment