കൂരാച്ചുണ്ട് - എരപ്പാംതോട് റോഡ് നവീകരണം നീളുന്നു; ജനങ്ങൾക്ക് യാത്രാദുരിതം
✒️ ജോബി മാത്യു
കൂരാച്ചുണ്ട് : പൊതുമരാമത്ത്
വകുപ്പിന്റെ കൂരാച്ചുണ്ട് - ബാലു ശ്ശേരി റോഡിൽ പതിയിൽ ജംക് ഷൻ മുതൽ എരപ്പാംതോട് വരെ യുള്ള പാത നവീകരണ പ്രവ ത്തി നീളുന്നതിൽ ജനങ്ങൾക്ക് യാത്രാദുരിതം തുടരുന്നതായി പരാതി. 12 ദിവസം മുൻപ് നിലവി ലെ ടാറിങ് പാത പൂർണമായും പൊളിച്ചതിനാൽ യാത്രക്കാരുടെ ദുരിതം വർധിച്ചു.
ടാറിങ് ഇളക്കിയതോടെ പാത കുണ്ടും കുഴിയുമായി തീർന്നതും മെറ്റൽ ഉൾപ്പെടെ റോഡിൽ ഇള കി കിടക്കുന്നതും കാൽനട യാത്ര യ്ക്കും, ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നതും അപകട ഭീഷ ണിയാകുന്നുണ്ട്.
പ്രധാന പാതയിലെ റോഡ് പണി വൈകുന്നതിൽ ജനകീയ പ്രതിഷേധം ഉയരുന്നുണ്ട്. മാസ ങ്ങൾക്ക് മുൻപ് പ്രവൃത്തി ആരം ഭിച്ചെങ്കിലും മഴക്കാലത്തിനു മുൻ പ് ടാറിങ് പണി പൂർത്തിയാക്കി ഗതാഗത പ്രശ്നം പരിഹരിക്കാൻ : കഴിയുമോയെന്നാണു നാട്ടുകാരു ടെ ആശങ്ക.
റോഡിൽ 1.4 കിലോമീറ്ററിൽ 5.50 മീറ്റർ വീതിയിൽ ടാറിങ്ങിനാ യി 1.42 കോടി രൂപയുടെ പ്രവൃത്തിയാണ് പൂർത്തീകരിക്കാൻ ഉള്ളത്. റോഡ് പണിയുടെ അടു ത്ത ഘട്ടത്തിൽ റെഡിമിക്സ് ഉപ യോഗിച്ച് ബിഎം വർക്കാണു പൂർ ത്തീകരിക്കേണ്ടത്.
റോഡിന്റെ ലവൽസ് റിപ്പോർട്ട് അനുമതിക്കായി അസി.എക്സി ക്യൂട്ടീവ് എൻജിനീയറുടെ ഓഫി സിലാണ് നിലവിലുള്ളത്. ഇത് എക്സിക്യൂട്ടീവ് എൻജിനീയർ പാസാക്കിയാൽ മാത്രമേ അടു ത്ത ഘട്ടത്തിലെ പ്രവൃത്തി ആരം ഭിക്കാൻ കഴിയു. ലവൽസ് റി പ്പോർട്ട് പാസാക്കാൻ നൽകിയിട്ടു ണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ പണി തുടങ്ങുമെന്നും അധി കൃതർ പറഞ്ഞു.
റോഡിലെ അടുത്ത ബിഎം വർക്കിനു ശേഷം വീണ്ടും ലവൽ സ് എടുത്ത് എക്സിക്യുട്ടീവ്
എൻജിനീയറിൽ നിന്നും അനുമ തി വാങ്ങണം.
ഫലത്തിൽ ലവൽസ് അനുമതി ക്ക് തന്നെ ആഴ്ചകൾ വേണ്ടി വരുന്നതിനാൽ മഴയ്ക്ക് മുൻപ് പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കണമെങ്കിൽ കരാറുകാ രൻ സമയബന്ധിതമായി കാര്യ ങ്ങൾ ചെയ്തെങ്കിൽ മാത്രമേ സാധിക്കു.

Comments
Post a Comment