സൗഹൃദം നടിച്ച് കുഞ്ഞിന്റെ കഴുത്തിലെ മാല അടിച്ചുമാറ്റി യുവതി, സംശയം പ്രകടിപ്പിച്ചപ്പോൾ തന്ത്രപൂർവ്വം തിരികെ നൽകി ;സംഭവം, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വച്ചു





താമരശ്ശേരി :
ഇന്നലെ രാവിലെ ചമ്മൽ സ്വദേശിനി ബിന്ദു താമരശ്ശേരി ആശുപത്രിയിൽ പരിശോധനക്ക് എത്തി ലാബ് റിസൾട്ടിനായി കാത്തിരിക്കുമ്പോഴാണ് സൗഹൃദ സംഭാഷണവുമായി യുവതി എത്തിയത്, പിന്നീട് തൻ്റെ കൂടെയുണ്ടായിരുന്ന മകളുടെ കുഞ്ഞുമായി  അടുപ്പം കാണിക്കുകയും, മിഠായി വാങ്ങിച്ചു നൽകാനായി കടയിലേക്ക് കൊണ്ടു പോകുകയും, കുഞ്ഞ് തിരിച്ചെത്താത്തതിനാൽ ബിന്ദു അന്വേഷിച്ചു പോകുകയും, പിന്നീട് യുവതിക്കൊപ്പം പുറത്ത് ഇരിക്കുന്നതാ കാണുകയും ചെയ്തു, ഇതു കഴിഞ്ഞ് അൽപ്പസമയത്തിന് ശേഷമാണ് കുഞ്ഞിൻ്റെ കഴുത്തിൽ മാലയില്ലാ എന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടനെ ആശുപത്രി വളപ്പിൽ വെച്ച് കുഞ്ഞിന് മിഠായി വാങ്ങിക്കാനായി കൊണ്ടുപോയ യുവതിയെ കണ്ടെത്തി ,ചെയിൻ കാണാത്തവിവരം പറഞ്ഞു, എന്നാൽ ബഹളമുണ്ടാക്കരുത് എന്ന് പറഞ് തന്ത്രപൂർവ്വം സ്വർണം സമീപത്തു കൊണ്ടിട്ട് സ്ഥലത്തു നിന്നും യുവതി രക്ഷപ്പെടുകയായിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി