ആ ധീരൻ വിടവാങ്ങി... മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ കൊന്ന പിതാവ് ശങ്കരനാരായണൻ അന്തരിച്ചു
മലപ്പുറം ചാരങ്കാവ് കൃഷ്ണപ്രിയ്യയുടെ അച്ഛൻ...
മലപ്പുറം ജില്ലയിലെ മഞ്ചേരി ചാരങ്കാവിലെ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആണ്മക്കള്ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകള്. ഏട്ടന്മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവള്ക്ക് യോഗമുണ്ടായിരുന്നുള്ളു...
ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു കൃഷ്ണപ്രിയ. 2001 ഫെബ്രുവരി ഒൻപതിന് വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി അവളെ കാണാതായി.
നാടൊട്ടുക്ക് ഒന്നിച്ചു നിന്ന് ആ പതിമൂന്നു വയസ്സുകാരിയെ തിരഞ്ഞു. പൊന്നു പോലെ കൊണ്ടുനടന്ന മകളെ കാണാതായ ആ രാത്രി മുഴുവന് കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ ഊർന്നിറങ്ങിയ കണ്ണുനീരിനെയും വകഞ്ഞുമാറ്റിയായിരുന്നു തിരച്ചിലിന് ഒപ്പം കൂടിയത്.
വീടിന് 200മീറ്റര് മാറി കുറ്റിക്കാട്ടില് തൻ്റെ മകളുടെ പിച്ചിചീന്തിയ ചേദനയറ്റ ദേഹം പ്രെട്രോള്മാക്സിൻ്റെ വെളിച്ചത്തില് തിരിച്ചറിയുമ്പോള് ഏതൊരച്ഛനെ പോലെ ശങ്കരനാരായണനും തളര്ന്ന് പോയി ...
രണ്ട് ദിവസത്തിനപ്പുറം കൊലയാളിയെ അറസ്റ്റ് ചെയ്യുമ്പോള് അദ്ദേഹം നെട്ടിതരിച്ചു.
തന്‍റെ 'മാളുവിനെ 'അങ്ങനെ ആയിരുന്നു ആ അച്ഛന് മകളെ വിളിച്ചിരുന്നത്, കാണാതായത് മുതല് അന്ത്യകര്മം കഴിയുന്നത് വരെ തൻ്റെ കൂടെ സജീവമായി ഉണ്ടായിരുന്ന അയല്‍വാസിയും അടുപ്പക്കാരനുമായ മുഹമ്മദ് കോയ ആണ് ആ പൈശാചിക കൃത്യം ചെയ്തത്!!!
മകളുടെ കൊലയാളിയെ രാജ്യത്തിൻ്റെ നിയമത്തിന് വിട്ടുകൊടുത്ത് മാളു ഇല്ലാത്ത ആ വീട്ടില് ആ അച്ഛന് മകളുടെ ഓര്മകളില് കഴിഞ്ഞു കൂടി...
ഒരു കൊല്ലമായപ്പോയേക്കും ജാമ്യത്തിലിറങ്ങിയ തൻ്റെ മകളെ പിച്ചിചീന്തിയ പിശാച് തൻ്റെ മുമ്പിലൂടെ കൂസലില്ലാത്തെ നടക്കുന്നത് കണ്ട ആ അച്ഛന് രാജ്യത്തിന്‍റെ നിയമം വിട്ട് അച്ഛന്‍റെ നിയമം നടപ്പാക്കാനിറങ്ങി!!
അതെ ഏതൊരു മകളും കൊതിച്ചു പോകുന്ന യഥാര്ത ''ഗ്രേറ്റ് ഫാദറിന്‍റെ ''നിയമം !
പന്നിയെ വെടിവെക്കുന്ന ഒറ്റകുഴല് തോക്കുകൊണ്ട് മുഹമ്മദ് കോയയുടെ നെഞ്ചിന് കൂട് തകര്ക്കുമ്പോള് ആ ഗ്രേറ്റ് ഫാദറിൻ്റെ കൈ ലവലേശം വിറച്ചില്ല !തൻ്റെ മകള്ക്ക് വേണ്ടി അച്ഛൻ്റെ നിയമം നടപ്പിലാക്കി അദ്ദേഹം പോലീസിന് കീഴടങ്ങി...
നിയമത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള് ശങ്കരനാരായണന് എന്ന അച്ഛന് തെറ്റുകാരനായിരിക്കാം. പക്ഷേ നീതിയുടെ പക്ഷത്ത്, മനസാക്ഷിയുടെ കോടതിയില് എന്നും വിജയിച്ചൊരാളാണ് ശങ്കരനാരായണന്.
മഞ്ചേരി കോടതി ജീവപര്യന്തം ശിക്ഷിച്ച ശങ്കരനാരായണനെ പിന്നീട് തെളിവുകളുടെ അഭാവത്തില് ഹൈകോടതി വെറുതെ വിട്ടു....
--------------------------- ------------------
മഞ്ചേരി ഏകമകളെ ചെയ്തു ബലാത്സംഗം കൊലപ്പെടുത്തി യയാളെ വെടിവച്ചു കൊന്നെന്ന കേസിൽ കോടതി വിട്ടയച്ച എള ങ്കൂർ ചാരങ്കാവ് ചോണങ്ങോട് പുത്തൊടിയിൽ ശങ്കരനാരായ ണൻ (75) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് 10നു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്നു മഞ്ചേ രിയിലെ സ്വകാര്യ ആശുപത്രി യിൽ പ്രവേശിപ്പിച്ചെങ്കിലും മരി ച്ചു. മൃതദേഹം ഇന്നലെ ഉച്ചയോ ടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
2001 ഫെബ്രുവരി ഒൻപതിനാ യിരുന്നു കേരള മനഃസാക്ഷിയെ നടുക്കിയ കൃഷ്ണപ്രിയ വധം. ശങ്കരനാരായണന്റെ മകൾ 13 വയസ്സുകാരി കൃഷ്ണപ്രിയയെ അയൽവാസി കുന്നുമ്മൽ മുഹ മ്മദ് കോയ (24) ആണു കൊല പ്പെടുത്തിയത്. ജാമ്യത്തിലിറ ങ്ങിയ പ്രതി 2002 ജൂലൈ 27നു വെടിയേറ്റു മരി ച്ചു. മകളെ കൊ ലപ്പെടുത്തിയത് നു പ്രതികാരം ചെയ്‌തതാണ ന്ന പേരിൽ പൊ ലീസ് ശങ്കരനാ രായണനെതി രെ കേസെടു ത്തു. ഇദ്ദേഹത്തെയും മറ്റു രണ്ടു പേരെയും കോടതി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും 2006 മേയിൽ ശങ്കരനാരായണനെ തെളിവുക ളുടെ അഭാവത്തിൽ ഹൈക്കോട തി വിട്ടയയ്ക്കുകയായിരുന്നു.
കുറ്റവിമുക്തനായ ശേഷം നാ ട്ടിൽ കൂലിപ്പണിയും മറ്റും ചെയ്തു കൃഷ്ണപ്രിയയുടെ ഓർമകളിൽ ജീവിക്കുകയായിരു ന്നു ശങ്കരനാരായണൻ. ഭാര്യ: ശാന്തകുമാരി. മക്കൾ: കൃഷ്ണ പ്രസാദ്, രാമപ്രകാശ്. മരുമകൾ: ഗ്രീഷ്‌മ.

Comments
Post a Comment