മുതുകാട്ടിൽ തിറ ഉത്സവം തുടങ്ങി
മുതുകാട് : ചെങ്കോട്ടക്കൊല്ലി ഏച്ചികൈ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവം ആരംഭിച്ചു. ഇളനീർക്കുലമുറി, സഹസ്രദീപ സമർപ്പണം, ദൈവ ത്തിന്റെ വെള്ളാട്ട്, മുത്തപ്പൻ വെള്ളാട്ട്, അന്നദാനം, ഉത്സവരാ വ്, നൃത്തം എന്നിവ നടത്തി.
.
ഇന്ന് രാവിലെ 7ന് തിരുവാട ചാർത്തൽ, വൈകിട്ട് 3ന് ഇളനീർ കുലവരവ്, താലപ്പൊലി ഘോ ഷയാത്ര, അന്നദാനം, ഭഗവതി തിറ, ഗുളികൻ വെള്ളാട്ട്, ശനിയാ ഴ്ച രാവിലെ തണ്ടാൻ വരവ്, കു ട്ടിച്ചാത്തൻ തിറ, ഗുളികൻ തിറ, കാളിത്തിറ, ഗുരുതി എന്നിവയോ ടെ ചടങ്ങുകൾ സമാപിക്കും.
✒️ജോബി മാത്യു

Comments
Post a Comment