പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽപൈപ്പ് പൊട്ടി ഒരാഴ്‌ച: വെള്ളം പാഴാകുന്നു
പെരുവണ്ണാമുഴി : പൊതുമരാമ ത്ത് വകുപ്പിന്റെ കീഴിലുള്ള പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ മുത്തേട്ടുപുഴ പാലത്തിനു സമീപത്ത് ജല അതോറിറ്റി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാ യിട്ടും നടപടിയെടുക്കുന്നില്ലെന്നു പരാതി. റിങ് റോഡിൽ പൈപ്പ് പൊട്ടി കുഴി രൂപപ്പെട്ട് ഒരാഴ്‌ച് യോളമായി ജലം പാഴായിട്ടും ജല അതോറിറ്റി അധികൃതർ തിരി ഞ്ഞു നോക്കിയിട്ടില്ല. അശാ സ്ത്രീയമായി ഗുണനിലവാരം കൂ റഞ്ഞ പൈപ്പ് സ്‌ഥാപിച്ചതാണ് കേടുപാടുകൾക്ക് കാരണമെന്ന്
നാട്ടുകാർ പറയുന്നു. മാസങ്ങൾക്ക് മുൻപ് കോടി കൾ ചെലവഴിച്ച് നവീകരിച്ച പാ തയിൽ ഗർത്തം രൂപപ്പെട്ടത് വാഹനങ്ങൾക്ക് അപകട ഭീഷണി യാണ്. പൈപ്പ് ചോർച്ച നിമി ത്തം മുത്തേട്ടുപുഴ പാലവും വെള്ളക്കെട്ടിലാണ്. പേരാമ്പ ജല അതോറിറ്റി ഓഫിസിന്റെ പരിധിയിലെ മേഖലയാണിത്.
✒️ ജോബി മാത്യു

Comments
Post a Comment