ചക്കിട്ട പാറയിൽ ജനത്തിനു ഭീഷണിയായി കാട്ടുപോത്തുകളും



✒️ജോബി മാത്യു

ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ കൂവപ്പൊയിൽ മേഖലയിൽ കൃഷിയിടത്തിൽ കാട്ടുപോത്തുകളുടെ കൂട്ടം ഇറങ്ങി. ജനങ്ങൾ ആശങ്കയിൽ. പന്നി ക്കോട്ടൂർ വനമേഖലയിൽ നിന്നു കുറ്റ്യാടി പുഴ നീന്തിക്കടന്നാണു കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ എത്തുന്നത്.

പഴയപറമ്പിൽ ഷെല്ലി, പഴയപ റമ്പിൽ ഷെറി എന്നിവരുടെ കൃ ഷിയിടത്തിലാണ് കാട്ടുപോത്തു കൾ എത്തിയത്. റബർ ടാപ്പിങ് നടത്തിയിരുന്ന ജോലിക്കാരെ കാട്ടുപോത്തുകൾ ഓടിച്ചെന്നും പറയുന്നുണ്ട്.

കാട്ടാനകളും വനമേഖലയിൽ വിലസുന്നുണ്ട്. കാട്ടുപോത്ത് ഇറ
ങ്ങിയാൽ വരും ദിവസങ്ങളിൽ കാട്ടാനകളും കൃഷിയിടങ്ങളിൽ ഇറങ്ങുന്നത് പതിവാണെന്ന് കർ ഷകർ പറയുന്നു. ഇവിടെ തൂക്കു വേലി നിർമാണം തുടങ്ങാത്ത തിൽ ശക്തമായ പ്രതിഷേധം ഉണ്ട്. പെരുവണ്ണാമൂഴി ഫോറസ‌് സ്‌റ്റേഷൻ അധികൃതർ സ്‌ഥലം സന്ദർശിച്ചു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി