പേരാമ്പ്രയിൽ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പ‌ന്റ് ചെയ്യണമെന്ന ആവശ്യവുമായി കെഎസ് യു നേതാക്കൾ ജോയിന്റ് ആർടിഒയുമായി ചർച്ചയിൽ




പേരാമ്പ്ര: കെഎസ്‌യു നേതാക്കൾ ജോയിന്റ് ആർടിഒ ടി.കെ പ്രഗീഷുമായി ചർച്ച നടത്തുകയാണ്. ഇന്നലെ വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് സസ്പ‌ന്റ് ചെയ്യണമെന്ന ആവശ്യവുമായാണ് ഇവർ ഇവിടെ നിലയുറപ്പിച്ചിരിക്കുന്നത്.

ലൈസൻസ് സസ്പന്റ് ചെയ്യാതെ തിരിച്ചു പോവില്ലെന്ന് കെഎസ് യു നേതാക്കൾ പറഞ്ഞു. ഒരു മണിക്കൂറിൽ അധികമായി ഇവർ ഇവിടെ ഇരിക്കുകയാണ്. നടപടി ഉണ്ടായില്ലെങ്കിൽ ഓഫീസിന് മുന്നിൽ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് അറിയുന്നു.

കെഎസ് യു ജില്ലാ ജനറൽ സെക്രട്ടറിമാരായ ആദിൽ മുണ്ടിയത്ത്, എം.വി ജിഷ്ണു, ഭാരവാഹികളായ അനന്ത പത്മനാഭൻ, സിനിദ്, അൽത്താഫ്, അശ്വിൻ നന്ദ് എന്നിവരാണ് ഡ്രൈവറുടെ ലൈസൻസ് സസ്പന്റ് ചെയ്യണമെന്ന ആവശ്യവുമായി പേരാമ്പ്ര ജോയിന്റ് ട്രാൻസ്പോർട്ട് ഓഫീസിൽ എത്തിയിരിക്കുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി