കൂരാച്ചുണ്ട് അങ്ങാടിയിലെ കിണറിൽ അജ്ഞാത മൃതദേഹം
✒️നിസാം കക്കയം
കൂരാച്ചുണ്ട് : കൂരാച്ചുണ്ട്
അങ്ങാടിയിൽ സ്വകാര്യവ്യക്തി യുടെ കിണറ്റിൽ അജ്ഞാതമൃ തദേഹം കണ്ടെത്തി. കാരക്കട മലഞ്ചരക്ക് കടയ്ക്ക് പുറകിലാണ് സംഭവം. മൃതദേഹത്തിന് ഏതാ നുംദിവസത്തെ പഴക്കമുണ്ട്. സംഭവത്തിൽ പോലീസ് അന്വേ ഷണം ആരംഭിച്ചു.
രാവിലെമുതലേ അങ്ങാടി യിൽ ചെറിയരീതിയിലുള്ള ദുർ ഗന്ധം വമിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാ ണ് മൃതദേഹം കണ്ടെത്തിയത്. നാലുദിവസമായി കൂരാച്ചുണ്ട് മേലെ അങ്ങാടിയിൽ താമസിച്ചുവരുന്ന മറുനാടൻ തൊഴി ലാളിയായ ബംഗാൾ സ്വദേശി മഹേഷ് ദാസിനെ (30) കാണാ നില്ലെന്ന് സുഹൃത്തുക്കൾ സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. ഇടുങ്ങിയതും കാടുനിറഞ്ഞതു മായ കിണറായതിനാൽ മൃതദേ ഹം പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. കിണറിൻ്റെ പുറത്തു നിന്ന് നോക്കിയപ്പോൾ സുഹൃ ത്തുക്കൾ മഹേഷ് ദാസിന്റെ മൃതദേഹമാണെന്ന് സ്ഥിരീകരി ച്ചിട്ടുണ്ടെങ്കിലും കൂടുതൽ വിവ രങ്ങൾ മൃതദേഹം പുറത്തെടു ത്തത്തിനുശേഷംമാത്രമേ പറ യാൻ സാധിക്കൂവെന്ന് കൂരാ ച്ചുണ്ട് പോലീസ് അറിയിച്ചു. കി ണറ്റിന് പരിസരത്ത് പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് ഇന്ന് രാവിലെ അഗ്നിരക്ഷാ സേനയുടെയും പോലീസിന്റെ യും നേതൃത്വത്തിൽ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കും



Comments
Post a Comment