കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് ആയി ജോസ് വെളിയത്ത്





ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റായി നിയമിതനായ ജനകീയ നേതാവ് ജോസ് വെളിയത്തിലിന് ഹൃദയത്തിലെഴുതിയ അഭിനന്ദനങ്ങൾ....

കൂരാച്ചുണ്ട്:  കരിയാത്തുംപാറ വെളിയത്ത് കൊച്ചേട്ടന്റെയും മേരിയുടെയും 8 മക്കളിൽ അഞ്ചാമനായി 1965 ഫെബ്രുവരി 2ന് ജനിച്ചു. കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 18 വയസുമുതൽ പാർട്ടി പ്രവർത്തനത്തിൽ സജീവമായി. 

2005ൽ ആദ്യമായി കൂരാച്ചുണ്ട് പഞ്ചായത്ത്‌ മെമ്പറായി. 2015-20 കാലഘട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി 
ചെയർമാനായിരുന്നു. കോൺഗ്രസ് കരിയാത്തുംപാറ ബൂത്ത് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിട്ടുള്ള ജോസ് വെളിയത്ത് നിലവിൽ വാർഡ് പ്രസിഡന്റാണ്.

കരിയാത്തുംപാറയിലെയും സമീപപ്രദേശങ്ങളിലെയും ജനങ്ങളുടെ ആവശ്യത്തിന് സമയം നോക്കാതെ ഓടിയെത്തുന്ന നേതാവാണ് ജോസഫ് ജോണെന്ന ജോസ് വെളിയത്ത്. സർക്കാർ ഓഫീസകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കൂരാച്ചുണ്ട് പഞ്ചായത്തിലെ ആളുകൾ ആദ്യം തിരക്കുന്നത് ഇദ്ദേഹത്തെയാണ്. മെമ്പർ ആയിരുന്നപ്പോളും അല്ലാത്തപ്പോളും അതിന് മാറ്റമില്ല. നിലവിൽ കരിയാത്തുംപാറ പള്ളിയിലെ ട്രസ്റ്റി കൂടിയാണ്. 

ഹൃദയത്തോട് ചേർത്ത് സ്നേഹിച്ച പ്രിയതമ ജിജി വിടപറഞ്ഞിട്ട് ഒരു വർഷം തികയുന്നതിന്റെ പിറ്റേന്നാണ് ഇദ്ദേഹത്തെ തേടി പുതിയ 
പദവിയെത്തുന്നത്. മൂത്തമകൻ ഡാരിൽ ജർമനിയിൽ വർക്ക്‌ ചെയ്യുന്നു. ഇളയ മകൻ ഫാ. അജിത് പാറോപ്പടി സെന്റ് ആന്റണീസ്‌ ഇടവക അസിസ്റ്റന്റ് വികാരിയാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി