കേരളത്തിലല്ലാതെ ഈ മാനവികത മറ്റെവിടെ.
മതസൗഹാർദ്ദം വിളിച്ചോതി പിള്ളപ്പെരുവണ്ണ മസ്ജിദുൽ അൻസാർ മഹല്ല് കമ്മിറ്റി, പിള്ളപ്പെരുവണ്ണ ഓംകാരേശ്വര ക്ഷേത്രോത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങിന് പള്ളി ഭാരവാഹികൾ നേന്ത്രക്കുലയും പ/@ലവ്യഞ്ജനങ്ങളും പല കൈമാറി.
✒️ജിൻ്റോ തോമസ് (ചലച്ചിത്ര സംവിധായകൻ )
ചക്കിട്ടപാറ: പിള്ളപ്പെരുവണ്ണ ഓംകാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധി നടക്കുന്ന സമൂഹ സദ്യക്ക് അരി പിള്ളപ്പെരുവണ്ണ ജുമാ മസ്ജിദിൽ നിന്നും എന്ന് കേട്ടപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം. എല്ലാ ഇന്ത്യക്കാരനും സഹോദരങ്ങളാണെന്ന സങ്കല്പം നടപ്പിലാക്കുന്നത് മത സൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ നമ്മുടെ മണ്ണിൽ മാത്രമാണെന്ന തിരിച്ചറിവ് ലഭിക്കുന്നത് ഇത്തരം കാഴ്ചയിലൂടെയാണ്. ഭാവിയിലും എല്ലാവിധ സഹായസഹകരണങ്ങളും പരസ്പരം നല്കാൻ ഇരു കമ്മറ്റികൾക്കും കഴിയട്ടെ എന്ന് ആശിക്കുന്നു. ക്ഷേത്ര കമ്മിറ്റിക്കും ജുമാ മസ്ജിദ് കമ്മിറ്റിക്കും അഭിവാദ്യങ്ങൾ
പിള്ളപ്പെരുവണ്ണ ഓംകാരേശ്വരം ക്ഷേത്രോത്സവം തുടങ്ങി
ചക്കിട്ടപാറ : പിള്ളപ്പെരുവണ്ണ ഓംകാരേശ്വരം മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ഉത്സവത്തിനു തുടക്കമായി. ഗണ പതിഹോമം, അഭിഷേകം, അന്ന ദാനം, കലവറ നിറയ്ക്കൽ ഘോ ഷയാത്ര, നാട്ടരങ്ങ് എന്നിവ നടത്തി.
പിള്ളപ്പെരുവണ്ണ മസ്ജിദുൽ അൻസാർ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രോത്സവ ത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങിന് പള്ളി ഭാരവാഹികൾ നേന്ത്രക്കുല കൈമാറി.
ഇന്ന് രാവിലെ ഗണപതിഹോ മം, അഭിഷേകം, ഉച്ചയ്ക്ക് അന്ന ദാനം, വൈകിട്ട് ദീപാരാധന, പ്രഭാഷണം, മെഗാ തിരുവാതിര, കൈകൊട്ടിക്കളി. നാളെ പ്രതി ഷ്ഠാദിന നാളിൽ മലർനിവേദ്യം, മഹാഗണപതി ഹോമം, കലശ പൂജ, ജലധാര, ഉച്ചയ്ക്ക് അന്നദാ നം, വൈകിട്ട് ശയന പ്രദക്ഷിണം, ഇരട്ടത്തായമ്പക, രാത്രി 9.30ന് തിരുവനന്തപുരം സംഘകേളിയു ടെ നാടകം - ലക്ഷ്മണരേഖ. ക്ഷേത്രം തന്ത്രി തെക്കിനിയേട ത്ത് തരണനല്ലൂർ പത്മനാഭനു ണ്ണി നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും.



Comments
Post a Comment