പേരാമ്പ്രയിൽ സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; ഭർത്താവിന്റെ ആക്രമണത്തിൽ യുവതിയുടെ കണ്ണിന് പരിക്ക്
പേരാമ്പ്ര : സ്ത്രീധനത്തെ ചൊല്ലി
ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായി പരാതി .പേരാമ്പ്ര പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. തൃശൂർ സ്വദേശി ചിങ്ങരത്ത് വീട്ടിൽ സരയു (22)നാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം നേരിട്ടതായി പരാതി പെട്ടത്. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഭർതൃവീട്ടുകാർ പല തവണകളിലായ് യുവതിയിൽ നിന്നും സ്വർണം വാങ്ങിയതായും സരയു പരാതിയിൽ പറയുന്നു. വാങ്ങിയ സ്വർണം തിരിച്ചു ചോദിച്ച യുവതിയ്ക്ക് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും അവഗണനകളും അക്രമങ്ങളും നേരിടേണ്ടി വന്നതായും സരയു പറഞ്ഞു.
യുവതിയുടെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ ഭർതൃ മാതാവ് ശപിക്കുകയും കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായും ഭർത്താവ് സരുൺ യുവതിയെ മുറിയിലിട്ട് പല പ്രവിശ്യം അടിക്കുകയും ചവിട്ടുകയും കഴുത്തിൽ പിടിച്ചു അമർത്തുകയും ചെയ്‌തായും യുവതി വെളിപ്പെടുത്തി.
മുഖത്തും കണ്ണിനും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽപരിക്കുകളോടെ യുവതിയെ കല്ലോട് ഗവണ്മെന്റ് ആശുപത്രിയിൽ എത്തിച്ചു.യുവതിയുടെ പരാതിയിൽ മൂരികുത്തി സ്വദേശികളായ ഭർത്താവ് വടക്കയിൽ മീത്തൽ സരുൺ സത്യൻ, ഭർതൃ മാതാവ് ഉഷ, ഭർതൃ പിതാവ് സത്യൻ എന്നിവർക്കെതിരെ പേരാമ്പ്ര പോലീസ് കേസെടുത്തു.

Comments
Post a Comment