പേരാമ്പ്രയിലെ കോളെജ് വിദ്യാർത്ഥിയുടെ മരണം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പന്റ് ചെയ്തു




പേരാമ്പ്ര: പേരാമ്പ്രയിലെ കോളെജ്
വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തി  ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പന്റ് ചെയ്തു.

അന്നേദിവസം ബസ് ഡ്രൈവർ ആയിരുന്ന ഇസ്മയിൽ എന്നയാളുടെ ഡ്രൈവിംഗ് ലൈസൻസ് ആണ് സസ്‌പൻ്റ് ചെയ്തത്.

ഇന്ന് മുതൽ ആറുമാസത്തേക്ക് സസ്പന്റ് ചെയ്തതായാണ് ജോയിന്റ് ആർടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നൽകിയത്. കെഎസ് യു നേതാക്കളും ജോയിന്റ് ആർടിഒ ടി.കെ പ്രഗീഷുമായി നടന്ന ചർച്ചക്ക് ശേഷം പൊലീസ് സ്റ്റേഷനിൽ നിന്നും റിപ്പോർട്ട് വാങ്ങുകയും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു‌കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു..

ഡ്രൈവർ ഇസ്മയിൽ കുറ്റസമ്മതം നടത്തുകയും ഡ്രൈവിംഗ് ലൈസൻസ് സസ്പന്റ് ചെയ്യുന്ന നടപടിയിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്‌തിരുന്നു. എന്നാൽ എംവിഐയുടെ അന്വേഷണ റിപ്പോർട്ടിൽ വാഹനം അശ്രദ്ധമായും അമിത വേഗത്തിലുമാണ് ഓടിച്ചിരുന്നതെന്ന് പരാമർശിക്കുന്നുണ്ട്. ജോയിന്റ് ആർടിഒ ടി.കെ പ്രഗീഷ് ഉത്തരവ് നൽകിയതിനുശേഷമാണ് കെഎസ് യു നേതാക്കൾ പിരിഞ്ഞുപോയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി