റോഡെന്ന സ്വപ്‌നം ബാക്കിയാക്കി മണിച്ചേരി മൂപ്പൻ വിടവാങ്ങി
✒️നിസാം കക്കയം
കൂരാച്ചുണ്ട് : മണിച്ചേരി ഉന്ന തിയിലേക്ക് ഗതാഗതയോഗ്യ മായ റോഡെന്ന സ്വപ്നം യാ ഥാർഥ്യമാക്കാൻ ഉന്നതിയി ലെ നിവാസികളെ ഒപ്പംനിർ ത്തി സമരങ്ങൾക്ക് നേതൃത്വം നൽകിയ മണിച്ചേരി മൂപ്പൻ വെള്ളി (60) വിടവാങ്ങി. മെഡിക്കൽ കോളേജ് ആശുപ ത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് അദ്ദേഹം മരിച്ചത്.
പൊതുമരാമത്തുവകുപ്പി ന്റെ കീഴിലുള്ള കല്ലാനോ ട് ഇല്ലിപ്പിലായി-മണിച്ചേരി മല-വയലട റോഡ് തകർന്ന് യാത്ര ദുരിതമായിട്ട് വർഷങ്ങ ളായി. കൂരാച്ചുണ്ട്, പനങ്ങാട് പഞ്ചായത്തുകളെ ബന്ധിപ്പി ക്കുന്ന പ്രധാനറോഡാണിത്.
ജില്ലയിലെ പ്രധാന വിനോ ദസഞ്ചാരകേന്ദ്രങ്ങളായ വയ ലട, കക്കയം, കരിയാത്തും പാറ, പെരുവണ്ണാമൂഴി കേന്ദ്ര ങ്ങളെ എളുപ്പത്തിൽ ബന്ധിപ്പിക്കാനും സാധിക്കുന്ന റോഡാണിത്.
അസുഖബാധിതരെ ആശു പത്രിയിലെത്തിക്കുന്നതിന് പ്ര ദേശവാസികൾ വളരെ പ്രയാ സമനുഭവിക്കുകയാണ്. റോ ഡിന്റെ ശോച്യാവസ്ഥ പരിഹ രിക്കണമെന്നാവശ്യപ്പെട്ട് ഒട്ടേ റേത്തവണ മൂപ്പന്റെ നേതൃത്വ ത്തിൽ പരാതിനൽകിയെങ്കി ലും നടപടിയുണ്ടായിരുന്നില്ല.
ഉന്നതിയിൽ വരുന്നവരോ ടെല്ലാം റോഡിന്റെ കാര്യമായിരുന്നു മൂപ്പന് പറയാനു ണ്ടായിരുന്നത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി രണ്ടുമാസം മുൻപ് റോഡിൻ്റെ വിഷയവു മായി ബന്ധപ്പെട്ട് ബാലുശ്ശേ രി പിഡബ്ല്യുഡി ഓഫീസിനുമു ന്നിൽ ധർണനടത്തിയപ്പോഴും വെള്ളി മൂപ്പൻ മുന്നിൽത്ത ന്നെയുണ്ടായിരുന്നു.
തന്റെ ഉന്നതിയിലേക്ക് റോഡ് യാഥാർഥ്യമാക്കാൻ നട ത്തിയ ശ്രമങ്ങളുടെപേരിൽ മൂപ്പന്റെ ഓർമ്മകൾ ഇവിടെ എക്കാലവും നിലനിൽക്കുമെ ന്നും ടൂറിസം സാധ്യതകൾ ഉള്ളതും നൂറോളം കുടുംബ ങ്ങളുടെ യാത്രാമാർഗവുമായ ഈ പാത പൂർത്തീകരിക്കാൻ സ്ഥലം എംഎൽഎ കാര്യക്ഷ മമായി ഇടപെടണമെന്നും കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തം ഗങ്ങളായ സിമിലി ബിജു, അരുൺ ജോസ് എന്നിവർ പറഞ്ഞു.
സ്ഥലം വിട്ടുനൽകി കാത്തിരുന്ന് നാട്ടുകാർ
2015-ൽ പൊതുമരാമത്തു വകുപ്പ് റോഡ് ഏറ്റെടുത്തിരു ന്നു. 2016-ൽ സംസ്ഥാനബ ജറ്റിൽ 19 കോടി രൂപ റോഡ് നവീകരണത്തിന് നീക്കിവെ ക്കുകയും ചെയ്തു. പദ്ധതി നട പ്പാക്കുന്നതുമായി ബന്ധപ്പെട്ട് കിഫ്ബി ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നെങ്കിലും നി ലവിലെ സ്ഥിതിയിൽ റോഡു നിർമാണം സാധ്യമല്ലെന്നും അലൈൻമെന്റ് പുതുക്കുക യാണെങ്കിൽ പരിഗണിക്കാ
മെന്ന് ഉറപ്പുനൽകുകയും ചെ യിരുന്നു. അലൈൻമെന്റ് മാ റ്റാൻ കൃഷിഭൂമിയടക്കമുള്ളവ സൗജന്യമായി വിട്ടുനൽകാ മെന്ന് പ്രദേശവാസികളിൽ പലരും അന്ന് അറിയിച്ചിരു ന്നു. റോഡുനിർമാണം വേഗ ത്തിലാക്കുന്നതുമായി ബന്ധ പ്പെട്ട് ആക്‌ഷൻ കമ്മിറ്റി രൂപ വത്കരിച്ച് പ്രവർത്തനം തുട ങ്ങുകയും കെ.എം. സച്ചിൻദേ വ് എംഎൽഎ സ്ഥലം സന്ദർ ശിച്ച് പിന്തുണയറിയിക്കുക യും ചെയ്തിരുന്നു. റോഡിന് ഫണ്ടനുവദിക്കണമെന്നും അലൈൻമെന്റ് മാറ്റാൻ നടപ ടിസ്വീകരിക്കണമെന്നും പഞ്ചാ യത്ത് ഭരണസമിതി ഒരുവർ ഷം മുൻപ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കഴിഞ്ഞ ഒരുവർ ഷത്തിലധികമായിട്ടും പുതിയ അലൈൻമെന്റ് തയ്യാറാക്കി നൽകാൻ പൊതുമരാമത്തുവ കുപ്പ് നടപടി സ്വീകരിക്കാത്ത തിനാൽ റോഡുനിർമാണം പ്ര തിസന്ധിയിലാവുകയായിരു ന്നു.ഇതിനെത്തുടർന്ന് നാട്ടു കാരുടെ നേതൃത്വത്തിൽ പു തിയപാതവെട്ടി പിഡബ്ല്യുഡി അധികൃതരെ വിവരമറിയിച്ചി രുന്നു. പിഡബ്ല്യുഡി അധിക തർ അത് സർവേ ചെയ്താൽമാ ത്രമേ നടപടികൾ വേഗത്തി ലാവുകയുള്ളൂ. എന്നാൽ, പു തിയപാത സന്ദർശിക്കാൻപോ ലും അധികൃതർ ഇതുവരെ എത്തിയിട്ടില്ല.

Comments
Post a Comment