അപകടം പതിയിരുന്ന് കക്കയം പഞ്ചവടിപ്പാലം



✒️നിസാം കക്കയം 

കൂരാച്ചുണ്ട് :കക്കയത്തെ പഞ്ചവടിപ്പുഴയ്ക്ക് കുറുകെയുള്ള പാലം അപകടഭീഷണിയിൽ. പാലത്തിന്റെ സംരക്ഷണഭിത്തി തകരുകയും പാലത്തിൻ്റെ അടി ത്തറയുടെ കരിങ്കൽക്കെട്ടിന്റെ കല്ലുകൾ അടരുകയും ചെയ്തിട്ടു ണ്ട്. പഞ്ചായത്ത് നിർമിച്ച നട പ്പാലം 40-ലേറെ കുടുംബങ്ങൾ ഉപയോഗിക്കുന്നതാണ്. കക്ക യം ജിഎൽപി സ്കൂളിലേക്ക് പോ കുന്ന കുട്ടികളും കെഎസ്ഇ ബി, പോസ്റ്റ് ഓഫീസ് ജീവനക്കാ രും പാലം ഉപയോഗിക്കുന്നു ണ്ട്. 2018-ൽ പാലത്തിന്റെ സം രക്ഷണഭിത്തി ഇടിഞ്ഞപ്പോൾ പഞ്ചായത്ത് ഫണ്ട് ഉപയോഗി ച്ച് പാലം പുനർനിർമാണം നട ത്തിയിരുന്നു. കഴിഞ്ഞവർഷങ്ങ ളിൽ ഉണ്ടായിട്ടുള്ള ഉരുൾപൊട്ട ലും പ്രളയവുംമൂലം പാലത്തിന് തകരാർ സംഭവിച്ചിട്ടുണ്ട്. കക്ക യത്തെ രണ്ട് പവർഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ള ത്തിന്റെ ശക്തമായ കുത്തൊഴു ക്കും സംരക്ഷണഭിത്തി തകരു ന്നതിൽ മുഖ്യകാരണമായി. കാ ലപ്പഴക്കം ചെന്ന പാലമായിട്ടും അധികൃതർ ഇക്കാര്യത്തിൽ നട പടിയെടുക്കുന്നില്ലെന്ന ആക്ഷേ പം ശക്തമാണ്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി