പരാധീനതകൾക്കുനടുവിൽ കക്കയം ഗവ. എൽപി സ്കൂ‌ൾ വജ്രജൂബിലി നിറവിൽ


 
(കെഎസ്ഇബിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെഎച്ച്ഇപി ഗവ
എൽപി സ്കൂ‌ൾ കക്കയം)

✒️നിസാം കക്കയം 

കൂരാച്ചുണ്ട് : കക്കയത്ത് കേരള ജലവൈദ്യുതവ കുപ്പിന്റെ സഹകരണ ത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പിന്നാക്കാ വസ്ഥയ്ക്ക് പരിഹാരമാ യി സ്ഥാപിതമായ കെ എച്ച്ഇപി ഗവ. എൽപി സ്കൂൾ വജ്രജൂബിലി ആഘോഷനിറവിൽ. 1964-ൽ ആസ്ബസ്റ്റോ സ് കെട്ടിടത്തിൽ പ്രവർ ത്തനമാരംഭിച്ച വിദ്യാല യത്തിന് കുറച്ച് നവിക രണങ്ങൾ നടത്തിയിരു ന്നെങ്കിലും ഇന്നും ഇതേ കെട്ടിടത്തിൽത്തന്നെ തുടരുകയാണ്.


കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾ സജി വമായ ആദ്യകാലത്ത് പദ്ധതിപ്രദേശത്തെ ജീ വനക്കാരുടെ മക്കളും കരിയാത്തുംപാറവരെ യുള്ള പ്രദേശവാസിക ളുടെ മക്കളിൽ വലിയൊ രുശതമാനവുമടക്കം ഇരുനൂറിലധികം കുട്ടി കൾ പഠിച്ചിരുന്ന ഒന്നുമു തൽ നാലുവരെ ക്ലാസു കളുള്ള വിദ്യാലയം കൂ രാച്ചുണ്ട് പഞ്ചായത്തി ലെ ഏക ഗവ. സ്കൂളാ ണ്. വന്യമൃഗശല്യം കൂടി വന്നതും പലപ്പോഴായി നേരിട്ട അധ്യാപകക്ഷാമ വും, അടിസ്ഥാനസൗക ര്യങ്ങൾ കാലാനുസൃതമാ യി മാറ്റംവരുത്താത്തതും കാരണം നാട്ടുകാരായ വലിയൊരുവിഭാഗവും സ്കൂളിനെ കൈയൊഴിയുകയായിരുന്നു.

പ്രതാപകാലത്തേക്ക് തിരിച്ചുനടന്ന്...

കുറച്ച് വർഷങ്ങൾ ക്കുമുൻപ് പത്തുകു ട്ടികളിൽ താഴെവരെ എത്തി സ്കൂൾ പൂട്ടലിന്റെ വക്കിൽ വരെ എത്തിയി രുന്നെങ്കിലും ഇന്ന് അൻ പതിലധികം കുട്ടികൾ വി ദ്യാലയത്തിലുണ്ട്. മുൻപ ത്തെ വർഷത്തേക്കാൾ ഇരുപത്തിയഞ്ചുശതമാ നം കുട്ടികൾ കഴിഞ്ഞ വർഷം കൂടിയിട്ടുണ്ട്. പഠനത്തിനൊപ്പം പാ ഠ്യേതരപ്രവർത്തനങ്ങൾ ക്കും സ്കൂളധികൃതർ ശ്രദ്ധ കൊടുക്കുന്നുണ്ട്.

സ്കൂളിന്റെ ഭൗതികസൗ കര്യങ്ങൾ മെച്ചപ്പെടു ത്താൻ അധികൃതരുടെ സഹായമെത്താതിരുന്ന തോടെ അധ്യാപകരു ടെയും പിടിഎ കമ്മിറ്റി യുടെയും നേതൃത്വത്തി ലാണ് ഫണ്ട് കണ്ടെത്തി യത്.

എന്നെങ്കിലും തുറക്കുമോ, ഈ കെട്ടിടം

വിദ്യാർഥികളെ വന്യമൃ ഗഭീഷണിയിൽനിന്ന് മു ക്തമാക്കാൻ പുതുതാ യിപ്പണിത സ്കൂൾകെട്ടിടം കാടുമൂടിക്കിടക്കാൻ തുട ങ്ങിയിട്ട് വർഷം പത്തു കഴിഞ്ഞു. കക്കയം ഗവ. എൽപി സ്കൂളിനായി30-ാം മൈലിൽ സ്ഥല വും കെട്ടിടവുമുൾപ്പെ ടെ 30 ലക്ഷം രൂപ ചെ ലവഴിച്ച പദ്ധതിയാണ് പത്തുവർഷമായിട്ടും യാ ഥാർഥ്യമാവാതെ കിടക്കു ന്നത്. വഴിയും വെള്ളവു മില്ലാത്ത ചെങ്കുത്തായ സ്ഥലത്താണ് കെട്ടിടം.

2012-ൽ പഞ്ചായ ത്ത് 16 ലക്ഷം രൂപ ചെ ലവഴിച്ചാണ് സ്കൂളിന് 30-ാം മൈലിൽ ഭൂമി വാങ്ങിയത്. 2015-ൽ എസ്എസ്എ ഫണ്ടിൽ 14.4 ലക്ഷം രൂപ ചെല വഴിച്ച് രണ്ട് കോൺക്രീ റ്റ് ക്ലാസ്‌മുറികളും നിർമി ച്ചു. നിലവിലെ സ്കൂൾഭൂ മി അതിർത്തിവേർതിരിക്കാതെ കാടുമൂടിയനില യിലാണ്. സ്കൂൾക്കെട്ടിടം ചെങ്കുത്തായ കുന്നിൻമു കളിലായതിനാൽ അപ കടസാധ്യതയാണെ ന്നും അതിർത്തിസംര ക്ഷിക്കാൻ നടപടിയെടു ത്തില്ലെന്നും സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൽ പറ യുന്നു.

ഭൂമിവാങ്ങാൻ ചെല വഴിച്ച 16 ലക്ഷം രൂപയു ടെ നഷ്ടം നിർവഹണ ഉദ്യോഗസ്ഥനായ പ്രധാ നാധ്യാപകനിൽനിന്നും ഭരണസമിതിയിലെ 12 മെമ്പർമാരിൽനിന്നും ഈടാക്കണമെന്നും സ്പെ ഷ്യൽ ഓഡിറ്റ് വിഭാഗം നിർദേശിച്ചിരുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി