പുലി; കൂട്ടിൽ കുടുങ്ങിയില്ല പുലിപ്പേടിയിൽ ചക്കിട്ടപാറ ; മാവട്ടം ഗ്രാമം



✒️നിസാം കക്കയം 

പെരുവണ്ണാമൂഴി:   ചക്കിട്ടപാറ ഗ്രാമപ്പഞ്ചാ യത്തിലെ പൂഴിത്തോട് മാവട്ടത്ത് പുലി ആടിനെ കൊ ന്നതിനുപിന്നാ ലെ വനംവകു പ്പ് കൂടു സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായിട്ടില്ല

ചൊവ്വാഴ്ച രാവിലെയാ ണ് മാവട്ടം പൊറ്റക്കാട് ഭാരതിയുടെട്ടിലെ ആടിനെ പുലി കൊന്നത്. ജനുവരിയിലും ഫെബ്രുവരിയിലും ഏപ്രിലുമായി മൂന്നാംതവണയാണ് പൂഴിത്തോട് മേഖലയിൽ കൂടു സ്ഥാപിക്കുന്നത്. പക്ഷേ, ഒരിക്കൽപ്പോലും പുലി കൂട്ടിൽ
കുടുങ്ങിയിട്ടില്ല.

പ്രദേ ശ ത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ നി രീക്ഷണക്യാമറ സ്ഥാപിച്ചെങ്കി ലും അതിലും പുലിയുടെ ദൃശ്യം പതിഞ്ഞി ട്ടില്ല. പ്രദേശത്ത് വനംവകുപ്പ് രാത്രി കാലങ്ങളിൽ നി രീക്ഷണം ശക്ത മാക്കിയിട്ടുണ്ട്. ഒരു വർഷത്തിനിടയിൽ ഒട്ടേറെത്തവണ പുലി പ്രദേശ വീത്ത് എത്തിയതിനാൽ പ്രദേശവാ സികൾ രാത്രിയിലും അതിരാവി ലെയും പുറത്തിറങ്ങാൻ ഭയപ്പെ ടുകയാണ്.

അതിരാവിലെ റബർ ടാപ്പിങ്ങി ന് ഉൾപ്പെടെ ജോലിക്കുപോകു ന്നവരും കൃത്യസമയത്ത് ജോലിക്കിറങ്ങാൻ കഴിയാത്ത സ്ഥിതി യിലാണ്.

വനമേഖലയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളാണ് പൂ
ഴിത്തോട് മാവട്ടം മേഖല. മല ബാർ വന്യജീവിസങ്കേതത്തിൽ പുലിയും കടുവയും എത്തുന്നു ണ്ടെന്നത് വനംവകുപ്പ് ഉദ്യോഗ സ്ഥർതന്നെ സ്ഥിരീകരിക്കുന്ന ០៣.

ജനുവരിയിൽ താളിപ്പാറ മേ ഖലയിൽ വനംവകുപ്പ് സ്ഥാപി ച്ച ക്യാമറയിൽ പുലിയുടെ ചിത്രം പതിയുകയും ചെയ്തിരുന്നു. വന മേഖലയിൽ ആവശ്യത്തിന് ഭക്ഷ ണം ലഭിക്കാതിരിക്കുമ്പോഴാണ് അവ ജനവാസമേഖലയിലേക്കിറ ങ്ങുന്നത്. നേരത്തേ ചെമ്പനോട മേഖലയിലും ആടിനെ വന്യമൃഗ ങ്ങൾ കൊന്നിരുന്നു.

പൂഴിത്തോട് വീട്ടിൽ വളർ ത്തിയ ഒട്ടേറെ നായകളെയും കൊന്നുതിന്നു. കുറച്ചുകാലമാ യി മുതുകാട്, പൂഴിത്തോട് മേ ഖലയിലാണ് പുലി നിരന്തരമാ യി ജനവാസമേഖലയിലേക്ക് എത്തുന്നത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി